നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണ വ്ലോഗുകളിലൂടെയും മറ്റും ഒട്ടുമിക്ക മലയാളികള്‍ക്കും സുപരിചിതയാണ്. ദിയയുടെ ഡെലിവറി വ്ലോഗ് വലിയ ചര്‍ച്ചയായിരുന്നു. നിയോം അശ്വിൻ കൃഷ്ണ എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും ദിയ വെളിപ്പെടുത്തിയിരുന്നു. ഗർഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് ദിയ കൃഷ്ണ.
പ്രസവത്തിനു മുൻപും ശേഷവും ഉള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ടെങ്കിലും വീഡിയോകളിലോ ഫോട്ടോകളിലോ ഇതുവരെ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന്റെ നൂലൂകെട്ടൽ ദിവസം ഫെയ്സ് റീവിൽ ഉണ്ടാകുമെന്ന് ആരാധകരിൽ ചിലർ പ്രതീക്ഷിച്ചിരുന്നെങ്കിലും അന്നുണ്ടായില്ലാ.
കുഞ്ഞ് ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിന്‍റെ മുഖമൊന്ന് കാണിക്കൂ എന്ന ആവശ്യം ദിയയുടെ ഫോളോവേഴ്സും സബ്സ്ക്രൈബേഴ്സും കമന്‍റുകളായി ഇടുന്നുണ്ട്. എന്നാല്‍ ഒരു സ്പെഷ്യല്‍ ദിവസം മാത്രമേ കുഞ്ഞിന്‍റെ മുഖം സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കൂ എന്ന നിലപാടിലായിരുന്നു ദിയ.