സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് വൈറലാക്കുന്നതില്‍ എന്നും മിടുക്കിയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. പലപ്പോഴും പോസ്റ്റിന്റെ ശ്രദ്ധിക്കപ്പെടുന്ന ക്യാപ്ഷനുകളാണ് ലൈക്കും ഷെയറും കൂട്ടാറുള്ളത്. ഇപ്പോഴിതാ കണ്ടമാനം ... 'സദാ ചാരം ' ഉള്ളയിടങ്ങൾ പലപ്പോഴും ...'Toxic' ആയിരിക്കും...എന്ന മീനാക്ഷിയുടെ ക്യാപ്ഷന്‍ വൈറലാവുകയാണ്. പല മാനങ്ങളുള്ള വാക്കുകള്‍.
ചാരം ഉള്ള ഒരു ഭാഗത്തുനിന്ന് ഫോട്ടോയെടുത്ത് ആ ഫോട്ടോയ്ക്കുള്ള ക്യാപ്ഷനാണ് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കണ്ടമാനം എന്ന വാക്കിന് പല മാനങ്ങള്‍ എന്നും ഒരുപാട് എന്നും അര്‍ത്ഥമാക്കാം. സദാചാരം എന്ന് ഒന്നിച്ചെഴുതാതെ സദാ കഴിഞ്ഞൊരു സ്ഥലം വിട്ട ശേഷമാണ് ചാരമെഴുതിയിരിക്കുന്നത്. സദാചാരം പറയുന്നവര്‍ ചാരം മാത്രമാണെന്നും അര്‍ത്ഥം കല്‍പ്പിക്കാം. അത്തരം ആളുകളുള്ള സ്ഥലങ്ങള്‍ ടോക്സിക് ആണ് എന്നും കാര്യങ്ങള്‍ ഉള്‍ക്കൊള്ളാവുന്നതാണ്.
ഏതായാലും മീനാക്ഷിയുടെ പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് വന്നുചേരുന്നത്. സ്വന്തം ക്യാപ്ഷന്‍ തന്നെയാണോ എന്നുചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഒന്നു ശ്രമിച്ചാല്‍ മലയാളത്തിലെ മികച്ചൊരു എഴുത്തുകാരിയാകുമെന്നും ഒരാള്‍ പറയുന്നു. ക്യാപ്ഷന്‍ സൂപ്പര്‍ എന്നും പിഷാരടിക്കൊത്ത എതിരാളിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
മുന്‍പ് വോട്ട് ചെയ്ത ശേഷമുള്ള മീനാക്ഷിയുടെ പോസ്റ്റും വൈറലായിരുന്നു, ഇനി ഞാനൂടെ തീരുമാനിക്കും എന്നായിരുന്നു വോട്ടേഴ്സ് സ്ലിപിന്റെ ഫോട്ടോ പങ്കുവച്ചുള്ള താരത്തിന്റെ പോസ്റ്റ്.