അമ്മയുടെ അമരത്തേക്ക് എത്തുന്നതില്‍ പൂര്‍ണ സന്തോഷമെന്ന് നടി ശ്വേതാ മേനോന്‍. ഇന്ന് ഞാന്‍ 504 മക്കളുടെ അമ്മയാണ്, ഒരുപാട് ഉത്തരവാദിത്തമാണുള്ളത്. എന്നാല്‍ സന്തോഷവും. ഞാന്‍ നിഷ്പക്ഷയാണ്. എനിക്ക് ശക്തമായി നോ പറയാനും യെസ് പറയാനും അറിയാം. സ്വതന്ത്രമായി പ്രവൃത്തിക്കുമെന്നും ശ്വേത പറയുന്നു. ജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും ശ്വേത പറഞ്ഞു. സിനിമയിലെ പവര്‍ ഗ്രൂപ്പുകളെ കുറിച്ചുള്ള ചോദ്യത്തിന്, അമ്മയുടെ പ്രസിഡന്‍റായി സ്ത്രീ വന്നാലും പുരുഷന്‍ വന്നാലും പവര്‍ ഗ്രൂപ്പ് എപ്പോഴും ഉണ്ടാകുമെന്നായിരുന്നു ശ്വേതയുടെ മറുപടി.
സിനിമ എന്നത് ഒരുപാട് ആള്‍ക്കാരുടെ കൂട്ടായ പരിശ്രമമാണെന്നും ജെന്‍ഡര്‍ മാത്രമല്ലെന്നും ശ്വേത പറയുന്നു. അവിടെ ജെന്‍ഡര്‍ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ശ്വേത പറഞ്ഞു. അമ്മയ്ക്ക് പുറത്തുള്ളവര്‍ ഇതുവരെ ജെന്‍ഡര്‍ ഉപയോഗിച്ചാണ് എല്ലാം ഉന്നയിച്ചത്. ഇന്ന് അമ്മയുടെ തലപ്പത്തേക്ക് ഒരു സ്ത്രീ വന്നു കഴിഞ്ഞു. ഇനി പിന്തുണയ്ക്കൂ എന്നും ശ്വേത പറയുന്നു. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ അഞ്ച് ശതമാനം കൂടുതല്‍ നന്നായി പ്രവൃത്തിക്കാന്‍ കഴിയുമെന്നാണ് ശ്വേതയുടെ നിലപാട്. എന്‍.എസ്.മാധവന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും ശ്വേത പറയുന്നു.
എന്നും ഇരയ്ക്കൊപ്പം ആയിരിക്കും എന്നതാണ് തന്‍റെ നിലപാടെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു ശ്വേത കോണ്‍ക്ലേവ് വേദിയില്‍. ഇരയ്ക്കൊപ്പം നില്‍ക്കും, പോരാടും. എന്നാല്‍ തെളിവുകളുടെ അഭാവം എന്നത് ഒരു പ്രതിസന്ധിയാണ്. ഒരു സ്ത്രീ എന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ എനിക്കു മനസിലാകും. ചെയ്ഞ്ചിങ് റൂം മുതല്‍ സെറ്റുകളിലെ സമയം ക്രമം വരെയുള്ള പ്രശ്നങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്താല്‍ പലതും ഇല്ലാതാകും. ഞാന്‍ ഫൈറ്റ് ചെയ്യുകയല്ല എപ്പോളും എക്സ്പ്ലൈന്‍ ചെയ്യുകയാണ് ചെയ്യാറുള്ളതെന്നും ശ്വേത പറയുന്നു.അതേസമയം, സിനിമാ മേഖലയിലെ സ്ത്രീ– പുരുഷ വേതനത്തിലെ വിത്യാസമെന്നത് നിര്‍മ്മാതാവും അഭിനേതാവും തമ്മിലെ ബന്ധമാണെന്നും ശ്വേത പറയുന്നു.
തനിക്കെതിരെയുണ്ടായ വിവാദങ്ങളെക്കുറിച്ചും തുടര്‍ന്നുണ്ടായ കേസിനെക്കുറിച്ചും സംസാരിച്ച് ശ്വേത കേസ് നല്‍കിയ വ്യക്തിക്ക് മാപ്പുകൊടുക്കാനുണ്ടായ സാഹചര്യവും വ്യക്തമാക്കി. ഒരു വ്യക്തി ആത്രയും പേരുടെ മുന്നില്‍ മാപ്പ് ചോദിക്കുമ്പോള്‍ മാപ്പ് നല്‍കണം എന്നാണ് തന്‍റെ അച്ഛന്‍ പറഞ്ഞിട്ടുള്ളത്. അയാള്‍ ചെയ്ത തെറ്റ് മനസിലാക്കണം എന്നേ എനിക്കുള്ളൂ. ലോകത്ത് ഒരാള്‍ക്കെതിരെയും ഇത്തരത്തിലൊരു കേസ് വന്നിട്ടില്ല.ഒരു അമ്മ എന്ന നിലയില്‍ എന്‍റെ മകളെ കുറിച്ചുകൂടി ഓര്‍ത്തപ്പോള്‍ വലിയ വിഷമകരമായ സാഹചര്യമായിരുന്നു. എന്നാല്‍ പൊരുതും എന്ന് ഞാന്‍ ഉറപ്പിക്കുകയായിരുന്നു ശ്വേത പറയുന്നു. പത്തുവര്‍ഷത്തെ മുന്‍പത്തെ കാര്യങ്ങളാണ് വിവാദമാക്കിയത്. എന്നാല്‍ ഇന്ന് മലയാളി മാറിയെന്നും ഈ കോണ്‍ക്ലേവുകളും ചര്‍ച്ചകളും അതിന് ഉദാഹരണമാണെന്നും ശ്വേത പറയുന്നു.
ഹേമ കമ്മിറ്റി അതിന്‍റെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്നും ശ്വേത പറയുന്നു. ഒരുപാട് പദ്ധതികളും ആശയങ്ങളും ഹേമ കമ്മിറ്റിക്കുണ്ടായിരുന്നു. ഒരു വ്യക്തിയും ഇന്‍ഡസ്ട്രിയും എല്ലാവരും ചേര്‍ന്ന് പ്രവൃത്തിച്ചാല്‍ മാത്രമേ മാറ്റം കൊണ്ടുവരാനാകൂ എന്ന് പറഞ്ഞ ശ്വേത ഡബ്ലുസിസിയിലെ എല്ലാവരെയും നന്നായി അറിയാം. കേസിന് മുന്‍പും ശേഷവും പലരും സംസാരിച്ചു. ഡബ്ലുസിസിയേക്കാള്‍ ഞങ്ങള്‍ സത്രീകളാണ്. ഞാന്‍ അവര്‍ക്കൊപ്പമാണ്.. എല്ലാ സ്ത്രീകള്‍ക്കൊപ്പവുമാണെന്നും പറഞ്ഞു. മാറ്റങ്ങള്‍ക്കായി സമയം തരാനും എല്ലാവരോടും സിനിമയില്‍ ശ്രദ്ധിക്കാനും ശ്വേത പറയുന്നു.