വൃദ്ധസദനങ്ങളിലും ആരാധാനലായങ്ങളിലും മാതാപിതാക്കളെ തള്ളിവിടുന്ന മക്കള്‍ സ്ഥിരം കാഴ്ചയാകുന്ന കാലത്ത് സ്വന്തം കരിയര്‍ പോലും ഉപേക്ഷിച്ച് അമ്മയെ ചേര്‍ത്തുപിടിക്കുകയാണ് നടി ലൗലി. സ്വന്തം വീട്ടില്‍ ഭര്‍ത്താവിനും മക്കള്‍ക്കും തന്‍റെ അമ്മ ഒരു ഭാരമായപ്പോഴാണ് ലൗലി അമ്മയേയും കൂട്ടി ഗാന്ധിഭവനിലേക്ക് മാറിയത്. 

അമ്മ ഒരു ബുദ്ധിമുട്ടാണെന്നും എവിടെയെങ്കിലും കൊണ്ടുപോയി തള്ളണമെന്നും തന്‍റെ ഭര്‍ത്താവ് പറഞ്ഞിരുന്നെന്നും ലൗലി പറയുന്നുണ്ട്. ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന സിനിമയിലൂടെയാണ് ലൗലി സിനിമയിലേക്കെത്തുന്നത്. ഭാഗ്യദേവത, തന്മാത്ര, പ്രണയം, പുതിയമുഖം, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളില്‍ ലൗലി വേഷമിട്ടിട്ടുണ്ട്. 

'എന്‍റെ അമ്മക്ക് ഞാന്‍ ഒറ്റമോളാണ്. എന്‍റെ അമ്മയെ ഒറ്റയ്ക്ക് എവിടെയെങ്കിലും കൊണ്ടുചെന്നാക്കിയാല്‍ മാനസികമായി അത് അമ്മക്ക് താങ്ങാനാകില്ല. അപ്പോ എനിക്ക് തോന്നി ഞാന്‍ കൂടി പോയാല്‍ സന്തോഷമാകില്ലേ എന്ന്. അങ്ങനെയാണ് അമ്മയോട് നമുക്ക് എങ്ങോട്ടെങ്കിലും പോയാലോ എന്ന് ചോദിച്ചത്. നീ ഉണ്ടെങ്കില്‍ എവിടെ വേണമെങ്കിലും വരാം എന്നാണ് അമ്മ പറഞ്ഞത്'– ലൗലിയുടെ വാക്കുകള്‍.

ENGLISH SUMMARY:

Actress Lovely chose to prioritize caring for her mother over her career. She moved to an institution with her mother after facing difficulties at home, emphasizing the importance of family and rejecting the abandonment of elderly parents.