ഭാവിയില്‍ ആരാകണമെന്ന ചോദ്യത്തിന് മറുപടിയുമായി മാളൂട്ടി എന്ന ഹെസാ മെഹാക്. ഒരു വലിയ കലക്ടർ ആകണം എന്നാണ് ആഗ്രഹമെന്നാണ് മാളൂട്ടി പറയുന്നത്. ഇപ്പോഴത്തെ നിയമം അത്ര പോരെന്നും അതൊക്കെ ഒന്ന് മാറ്റാനാണ് കലക്ടര്‍ ആകുന്നതെന്നുമാണ് മാളൂട്ടി പറയുന്നത്. കുറച്ചൂകൂടി നല്ല കാര്യങ്ങള്‍ ചെയ്യണമെന്നും മാളൂട്ടിക്ക് ആഗ്രഹമുണ്ട്.
സിനിമാ നടി ആകുന്നതാണ് ഇഷ്ടം. ജോലി വെച്ച് നോക്കുകയാണെങ്കിൽ ഒരു കലക്ടർ ആകണം. എന്നിട്ട് ഇവിടുത്തെ നിയമം മാറ്റണം. ഇപ്പോഴത്തെ നിയമം അത്ര പോരാ. കുറച്ചുകൂടി നല്ല കാര്യങ്ങൾ ചെയ്യണം. ഒരു വലിയ കലക്ടർ ആകണം. ഒരു സിനിമ നടിയും ആകണം. എന്നാണ് മാളൂട്ടി പറയുന്നത്.
ഇത്തവണ മഴവില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് അവാര്‍ഡിലെ കുട്ടിത്താരമാണ് മാളൂട്ടി. വിശേഷങ്ങള്‍ പറഞ്ഞും താരങ്ങളെ ചിരിപ്പിക്കുകയും ചെയ്യുന്ന വികൃതികുടുക്കയാണ് മാളൂട്ടി. കോഴി അമ്മയുടെ രണ്ട് കോഴിക്കുട്ടികളുടെയും കഥ പറഞ്ഞാണ് മാളൂട്ടി വൈറല്‍ താരമായത്.