മലയാള സിനിമയുടെ മെഗാ താര സംഗമം 'മഴവിൽ എന്‍റർടൈൻമെന്‍റ് അവാർഡ്സ് 2025 ' പ്രേക്ഷകരിലേക്ക്. ഇന്നും നാളെയും രാത്രി 7 മണി മുതൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ മലയാള സിനിമ ലോകത്തെ മിന്നും താരങ്ങൾ അണിനിരക്കുന്നു. തുടരും സിനിമയിലൂടെ മോഹൻലാൽ ആണ് ഇത്തവണത്തെ എന്‍റർടെയ്നർ ഓഫ് ദ ഇയർ പുരസ്കാരം കരസ്ഥമാക്കിയത്. 5 പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തിനുടമയായ നടൻ ജനാർദ്ദനനെ ടൈം ലെസ്സ് എന്‍റർടൈനർ അവാർഡ് നൽകി ആദരിച്ചു. ലിജോമോൾ ആണ് മികച്ച നടി. സുരേഷ് ഗോപി, ജയറാം, വിജയരാഘവൻ, ജഗദീഷ്, കുഞ്ചാക്കോ ബോബൻ, ടോവിനോ, ബേസിൽ ജോസഫ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, പ്രകാശ് വർമ , നവ്യ നായർ തുടങ്ങിയ അഭിനേതാക്കളെല്ലാം ഒത്തുചേരുന്ന വേദിയിൽ വേറിട്ട കലാപ്രകടനങ്ങളുമുണ്ട് . മനോരമ മാക്സിലും മഴവിൽ എന്‍റർടൈൻമെന്‍റ് അവാർഡ്സ് സംപ്രേഷണം ചെയ്യും.