സംഗീത പ്രേമികളെ ആവേശത്തിലാഴ്ത്തി മഴവിൽ അർമാദം. അങ്കമാലി അഡ്‌ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിൽ മഴവില്‍ മനോരമ സംഘടിപ്പിച്ച കലാമാമാങ്കത്തിൽ സംഗീതലോകത്തെ സൂപ്പര്‍താരങ്ങളും നര്‍ത്തകരും അണിനിരന്നു.
പാട്ടും നൃത്തവും സമാഗമിച്ച അതിശയ വേദി. മഴവിൽ അർമാദം ഒരുക്കിയ സംഗീതതിരയിൽ വേദി ഒന്നാകെ ആറാടി. സംഗീത പ്രേമികളെ ആവേശ കൊടുമുടിയിലാഴ്ത്തി ഹരിചരണും സിത്താരയും കാർത്തിക്കും. സ്വന്തം ബാന്‍ഡായ പ്രൊജക്റ്റ് മലബാറിക്കസുമായാണ് പ്രിയ ഗായിക സിത്താര ഇക്കുറി വേദി കീഴടക്കിയത്.
മഴവിൽ അർമാദത്തിൽ പങ്കെടുത്തിന്റെ സന്തോഷവും ഗായകർ പങ്കുവച്ചു. ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയരായ സുഹൈദ് കുക്കു, അന്ന പ്രസാദ്, ദീപ പോൾ തുടങ്ങിയവരും നടൻ റോഷനും കാണികൾക്ക് ആവേശകാഴ്ച്ച സമ്മാനിച്ചു. ഉടൻ പണം താരങ്ങളായ ഡെയ്നും മീനാക്ഷിയും അവതാരകരായി ചിരിയും കൗണ്ടറുകളുമായി പരിപാടിയെ വർണ്ണാഭമാക്കി.