navya-dance

മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2025 ന്റെ റിഹേഴ്സൽ ക്യാംപ് കൊച്ചിയിൽ പുരോഗമിക്കുന്നു. മോഹൻലാൽ, സുരേഷ് ഗോപി, ജയറാം ഉൾപ്പെടെയുള്ള താരങ്ങൾ പുരസ്കാര രാവിൽ അണിനിരക്കും. ഈമാസം 17 ന് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻററിലാണ് താരനിശ.

മലയാളികളുടെ പ്രിയതാരങ്ങൾ അണിനിരക്കുന്ന വർണ ശബളമായ പുരസ്കാര രാവിന് ഇനി നാല് ദിനങ്ങൾ മാത്രം ബാക്കി. താരനിശ കളറാക്കാൻ കൂടുതൽ താരങ്ങൾ രണ്ടാം ദിനം റിഹേഴ്സൽ ക്യാംപിലെത്തി. വേറിട്ട കാഴ്ചകൾ ഒരുക്കി പ്രേക്ഷകരെ ഞെട്ടിക്കാനുള്ള ആവേശത്തിലാണ് താരങ്ങൾ.

ആട്ടവും പാട്ടും കോമഡിയും കോർത്തിണക്കിയ  സസ്പെൻസ് പെർഫോർമൻസുകളും ഇത്തവണ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. താരസമ്പന്നമായ ചടങ്ങിൽ മുപ്പതിലധികം പുരസ്കാരങ്ങൾ വിതരണം ചെയ്യും. താരങ്ങളുടെ പ്രകടനങ്ങൾ നേരിട്ട് കാണാനും ആസ്വദിക്കുവാനും മനോരമ ക്വിക്ക് കേരള ഡോട്ട് കോമിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ENGLISH SUMMARY:

Mazhavil Entertainment Awards 2025 rehearsal camp is progressing in Kochi. The star-studded event is set to take place at Adlux Convention Center Angamaly on the 17th of this month.