'അമ്മ' തിരഞ്ഞെടുപ്പില്‍ ആരോപണവിധേയര്‍ മത്സരിക്കരുതെന്നു മല്ലിക സുകുമാരന്‍. ആരായാലും ആരോപണം വന്നാല്‍ വിശദീകരിക്കണം. അങ്ങനെയൊരു സംഭവത്തില്‍ ദിലീപ് മാറിപ്പോയി. ചിലര്‍ പുറത്തുപോയ ശേഷം തീരുമാനം മാറ്റുന്നത് തെറ്റാണ്. മോഹന്‍ലാല്‍ മാറിയതില്‍ സന്തോഷിക്കുന്നു. ഈ കുരിശെടുത്ത് തലയില്‍ വച്ചതെന്തിനെന്ന് തോന്നിയിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.