bala-hospital-sudhi

TOPICS COVERED

ആശുപത്രി കിടക്കയില്‍ നിന്നും അവശനിലയില്‍ വിഡിയോയുമായി നടന്‍ ബാലയുടെ മുന്‍ പാങ്കാളി ഡോ. എലിസബത്ത് ഉദയന്‍ രംഗത്ത് വന്നിരുന്നു. താൻ മരിച്ചാൽ മുൻ ഭർത്താവും കുടുംബവുമായിരിക്കും ഉത്തരവാദികളെന്ന് എലിസബത്ത് വിഡിയോയില്‍ പറയുന്നു. താൻ മരിച്ചാൽ പൂർണ ഉത്തരവാദി ബാലയും കുടുംബവുമാണെന്ന് എലിസബത്ത് പറഞ്ഞു. മൂക്കിൽ ട്യൂബു ഘടിപ്പിച്ച് ആശുപത്രിക്കിടക്കയിൽ കിടന്നു ചിത്രീകരിച്ച തന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ആരോപണങ്ങൾ ഉയർത്തിയത്.

തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്നും മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. എന്താണ് ആരോഗ്യ പ്രശ്നമെന്ന് എലിസബത്ത് വിഡിയോയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും അഹമ്മദാബാദിലെ ബിജെ ആശുപത്രിയിൽ അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു വിവരമുണ്ട്.

ഭീഷണി വിഡിയോകൾ ചെയ്തും കൗണ്ടർ കേസുകൾ നൽകിയും തന്നെ തളർത്തിയെന്ന് എലിസബത്ത് പറയുന്നു. എന്നെ വിവാഹം കഴിച്ചിട്ടില്ലെന്നാണു പറയുന്നത്. ആളുകളുടെ മുന്നിൽവച്ചു ഭാര്യയാണ് എന്നു പറഞ്ഞതും റിസപ്ഷനും അഭിമുഖങ്ങളും നടത്തിയതും എന്തിനാണെന്ന് അറിയില്ല. മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും എലിസബത്ത് പറയുന്നു.

ENGLISH SUMMARY:

Dr. Elizabeth Udayan, the former partner of actor Bala, has released a distressing video from her hospital bed, appearing in a weakened state. In the video, with a tube attached to her nose, Elizabeth alleges that if she dies, her former husband Bala and his family will be fully responsible. She shared this video on social media to make these serious accusations