ജീവനൊടുക്കാന്‍ ശ്രമിച്ചതിന്‍റെ കാരണം വെളിപ്പെടുത്തി നടന്‍ ബാലയുടെ മുന്‍ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. ഒരു ഘട്ടത്തിൽ വിഷമം താങ്ങാൻ പറ്റിയില്ലെന്നും അതുകൊണ്ട് ചെയ്തുപോയതാണെന്നും എലിസബത്ത് പറയുന്നു. താൻ മൂലം വിഷമിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ജീവിതത്തിൽ പുതിയ തീരുമാനങ്ങൾ എടുത്തെന്നും എലിസബത്ത് പറഞ്ഞു.
‘ആശുപത്രിവിട്ടു, കുറച്ചു ദിവസത്തിനുള്ളില്‍ നാട്ടിൽ വരും. ഇനിയും ചിരിച്ച മുഖത്തോടെ വിഡിയോ ചെയ്യണമെന്നാണ് ആഗ്രഹം, ചിലപ്പോൾ വിഡിയോ ഇനി ചെയ്യില്ലായിരിക്കും. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. വിളിച്ചും മെസേജ് അയച്ചും അന്വേഷിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇനി കുറച്ചുദിവസത്തേക്ക് വിഡിയോ ഉണ്ടായിരിക്കുന്നതല്ല. പക്ഷേ പഴയ വിഡിയോകൾ പോസ്റ്റ് ചെയ്യും. നാട്ടിൽ വച്ച് എല്ലാവരെയും കാണാം. നല്ല നല്ല തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അത് പ്രാവർത്തികമാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നെ ഓർത്ത് വിഷമിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു.’ എലിസബത്തിന്‍റെ വാക്കുകൾ.
നേരത്തെ ആശുപത്രി കിടക്കയില്‍ നിന്നും അവശനിലയില്‍ വിഡിയോയുമായി എലിസബത്ത് ഉദയന്‍ രംഗത്ത് വന്നിരുന്നു. താൻ മരിച്ചാൽ മുൻ ഭർത്താവും കുടുംബവുമായിരിക്കും ഉത്തരവാദികളെന്ന് എലിസബത്ത് വിഡിയോയില്‍ പറഞ്ഞിരുന്നു. ബാലയേയും കുടുംബത്തെയുമാണ് എലിസബത്ത് ലക്ഷ്യമിട്ടത്. മൂക്കിൽ ട്യൂബു ഘടിപ്പിച്ച് ആശുപത്രിക്കിടക്കയിൽ കിടന്നു ചിത്രീകരിച്ച തന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ആരോപണങ്ങൾ ഉയർത്തിയത്.