ബാലയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ആശുപത്രിക്കിടക്കയിൽ വെച്ച് മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ ഉന്നയിച്ചത്. ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച എലിസബത്ത് താൻ മരിച്ചാൽ ഉത്തരവാദി മുൻ പങ്കാളിയും കുടുംബവും ആണെന്നാണ് പറഞ്ഞത്. റേപ് അടക്കമുളള ആരോപണങ്ങളും ബാലയ്ക്ക് എതിരെ അവർ ഉന്നയിച്ചു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബാലയും കോകിലയും.
താന്‍ ആരെയും റേപ്പ് ചെയ്തിട്ടില്ലെന്നും ഇപ്പോള്‍ സമാധാനമായി ജീവിക്കുമ്പോള്‍ ആ ജീവിതം തകര്‍ക്കാന്‍ പലരും ശ്രമിക്കുകയാണെന്നും ബാല പറയുന്നു. താന്‍ ഭാര്യ കോകിലയെ ഞാന്‍ നന്നായി നോക്കുന്നുണ്ടെന്നും ശല്യപ്പെടുത്തരുതെന്നും ബാല കൂട്ടിച്ചേര്‍ത്തു.
ബാലയുടെ വാക്കുകൾ
‘മനസ്സ് തുറന്ന് ചില കാര്യങ്ങള്‍ സംസാരിക്കണം എന്ന് തോന്നി. ഇത്രയും വര്‍ഷം നിങ്ങളെ എല്ലാവരേയും ഞാന്‍ സ്‌നേഹിച്ചു. പക്ഷേ എന്നെക്കുറിച്ച് കുറേ തെറ്റിദ്ധാരണകള്‍ ആളുകള്‍ ഉണ്ടാക്കുന്നുണ്ട്. മനസ്സിന് വേദന ഉണ്ട്. എനിക്ക് ലിവര്‍ ട്രാന്‍സ്പ്ലാന്‍ഡ് ചെയ്തതാണ്. കഴിഞ്ഞ ആഴ്ച പോലും ആശുപത്രിയില്‍ ആയിരുന്നു. കുഴപ്പമില്ല. ജീവിതത്തില്‍ ഫൈറ്റ് ചെയ്ത് മുന്നോട്ട് പോവുകയാണ്. ഇതുവരെ കിട്ടാതെ പോയ ഒരു കുടുംബജീവിതം നാല്‍പ്പത്തിയൊന്നാം വയസ്സില്‍ കിട്ടി. എന്‍റെ ഭാര്യ കോകിലയെ ഞാന്‍ നന്നായി നോക്കുന്നുണ്ട്. എന്തിനാണ് അതിനെ ശല്യപ്പെടുത്തുന്നത്. ഞാനോ എന്‍റെ കുടുംബമോ ആരെയും ഉപദ്രവിച്ചിട്ടില്ല.. അങ്ങനെ ചെയ്യുന്ന ആളുകളല്ല. അതിന്‍റെ ആവശ്യവും ഞങ്ങള്‍ക്കില്ല. ആരെക്കുറിച്ചാണ് ഞാന്‍ പറയുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാം.
അദ്ദേഹത്തിന്‍റെ ഒരു വിഷമം പരിഗണിച്ച് പറയുകയാണ്, അവര്‍ക്ക് മെഡിക്കല്‍ അറ്റന്‍ഷന്‍ ആണ് വേണ്ട, മീഡിയാ അറ്റന്‍ഷന്‍ അല്ല. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുമ്പോള്‍ അവര്‍ക്ക് മീഡിയയില്‍ വാര്‍ത്ത വരുന്നു. അത് കൊണ്ട് അദ്ദേഹത്തിന് ഒരു മെഡിക്കല്‍ അറ്റന്‍ഷന്‍ വേണ്ടേ. സ്വന്തം കുടുംബം പോലും നോക്കുന്നില്ല. അതില്‍ എനിക്ക് വിഷമം ഉണ്ട്.
ഞങ്ങള്‍ രണ്ട് പേരും മനസ്സില്‍ നിന്ന് പറയുകയാണ്, ദയവ് ചെയ്ത് വിട്ടേക്ക്. കള്ളങ്ങള്‍ പറഞ്ഞ് ഉപദ്രവിക്കരുത്. സത്യങ്ങള്‍ പുറത്ത് വരണമെങ്കില്‍ ഞാനും അത്രയും ചീപ്പായ ഒരു ലെവലിലേക്ക് എത്തണം. അപ്പോള്‍ എല്ലാ സത്യവും പുറത്ത് വരും. അത് നിങ്ങള്‍ക്ക് നേരംപോക്ക് ആയിരിക്കും. പക്ഷേ ഭാവിയില്‍ ഞങ്ങളുടെ കുടുംബം, ഞങ്ങളുടെ കുഞ്ഞ് വരുമ്പോള്‍ അത് ഭയങ്കര ഉപദ്രവം ആയിരിക്കും. പ്ലീസ് എന്നാണ് പറയുന്നത്, ഞങ്ങളെ രണ്ട് പേരേയും വിട്ടേക്കുക – ബാല പറയുന്നു.
ആശുപത്രി കിടക്കയില്‍ നിന്നും അവശനിലയില്‍ വിഡിയോയുമായി നടന്‍ ബാലയുടെ മുന്‍ പാങ്കാളി ഡോ. എലിസബത്ത് ഉദയന്‍ രംഗത്ത് വന്നിരുന്നു. താൻ മരിച്ചാൽ മുൻ ഭർത്താവും കുടുംബവുമായിരിക്കും ഉത്തരവാദികളെന്ന് എലിസബത്ത് വിഡിയോയില്‍ പറഞ്ഞിരുന്നു. മൂക്കിൽ ട്യൂബു ഘടിപ്പിച്ച് ആശുപത്രിക്കിടക്കയിൽ കിടന്നു ചിത്രീകരിച്ച തന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് ആരോപണങ്ങൾ ഉയർത്തിയത്.