വിവാദങ്ങൾക്കൊടുവിൽ സെൻസറിങ് പൂർത്തിയാക്കി ജെ.എസ്.കെ. U/A 16 സർട്ടിഫിക്കറ്റോട് കൂടിയാണ് സിനിമ പ്രദർശനത്തിന് എത്തുക. ജെഎസ്കെ ജാനകി.വി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന് സിനിമയുടെ ടൈറ്റിൽ പരിഷ്കരിച്ചിരുന്നു. ടൈറ്റിലിൽ ജാനകി എന്നത് ജാനകി.വിയായി മാറ്റിയതിന് പുറമെ ഇടവേളയ്ക്ക് മുൻപുള്ള പതിനഞ്ച് മിനിറ്റിലെ രണ്ടരമിനിറ്റ് നീളുന്ന സംഭാഷണത്തിലെ ഏഴിടത്ത് 'ജാനകി' എന്ന പേരും ഒഴിവാക്കിയിരുന്നു. ജെഎസ്കെ സെൻറിങ് കേസ് ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, റിലീസ് രണ്ടാഴ്ചയ്ക്കുള്ളിലുണ്ടാകുമെന്ന് ജെഎസ്കെ സംവിധായകന്‍ പറഞ്ഞു. 17,18.25 എന്നീ ദിവസങ്ങള്‍ പരിഗണനയിലുണ്ട്. ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നെന്നും മ്യൂട്ട് ചെയ്ത ഭാഗങ്ങള്‍ ചിത്രത്തെ ബാധിക്കുമോ എന്നറിയില്ലെന്നും പ്രവീണ്‍ നാരായണന്‍ പ്രതികരിച്ചു.