സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വേര്‍പിരിയല്‍ വാര്‍ത്തയോട് പ്രതികരിച്ച് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ഒരു ചിത്രം സ്റ്റോറിയായി പോസ്റ്റ് ചെയ്താണ് താരങ്ങളുടെ മറുപടി. ഇരുവരും തമാശരൂപേണയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഘ്നേഷ് എല്ലാം കേട്ട് മടുത്തിരിക്കുന്നത് പോലെയും നയന്‍താര എന്തൊക്കെയാണ് നടക്കുന്നതെന്ന് കേട്ടിരിക്കുന്നത് പോലെയുമാണ് പോസ് ചെയ്യുന്നത്. ഞങ്ങളെക്കുറിച്ചുള്ള അസംബന്ധ വാര്‍ത്തകളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രതികരണം.
കുറച്ച് നാളുകളായി നയൻതാരയും വിഘ്നേഷ് ശിവനും പിരിയുകയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. നയൻതാരയുടേതെന്ന പേരിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയും ഇതോടൊപ്പം പ്രചരിച്ചു. വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും മോശം പരാമർശമുള്ള പോസ്റ്റാണ് നയൻതാരയുടേതാണെന്ന വ്യാജേന പ്രചരിച്ചത്.
പീഡനക്കേസില്‍ പ്രതിയായ കൊറിയോഗ്രാഫര്‍ ജാനിയെ വിഘ്നേഷ് തന്‍റെ സിനിമയുടെ ഭാഗമാക്കിയതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നയന്‍താരയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.