നടന്‍ കൃഷ്ണകുമാറിന്‍റെ മകളും വ്ളാഗറുമായ ദിയ കൃഷ്ണയാണ് സോഷ്യല്‍ മീഡിയയിലെ ട്രെന്‍റിങ് ടോപ്പിക്. ദിയ പങ്കുവച്ച ഡെലിവറി വ്ളോഗ് എട്ട് മില്യണ്‍ വ്യൂസിലേക്ക് അടുക്കുകയാണ്. കുഞ്ഞിന്‍റെ ബാക്കി വിശേഷങ്ങള്‍ക്കായി പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു. ദിയയുടെ അമ്മ സിന്ധു കൃഷ്ണ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് വരുംവരെയുള്ള കാര്യങ്ങള്‍ വ്ളോഗായി യൂട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുണ്ട്. ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും ദിയയുടെയും കുഞ്ഞിന്‍റെയും വിശേഷങ്ങളും സിന്ധു കൃഷ്ണ പറഞ്ഞുപോകുന്നുണ്ട്. കുഞ്ഞ് വന്നതോടെ കുടുംബത്തിലെ എല്ലാവരും കുഞ്ഞിനെ ചുറ്റിപ്പറ്റി തന്നെയാണെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ALSO READ; കൈനോട്ടക്കാരന്‍ അന്ന് പറഞ്ഞത് ഇങ്ങനെ, ദിയയുടെ കൊച്ചിന്‍റെ പേരിന്റെ അര്‍ഥം ഇത്
താന്‍ നാല് പ്രസവിച്ചിട്ടുണ്ട് പക്ഷേ സ്വന്തം മകളുടെ പ്രസവം തൊട്ടടുത്ത് നിന്ന് കണ്ടപ്പോള്‍ അത് വല്ലാത്തൊരു അനുഭവമാണ് സമ്മാനിച്ചതെന്ന് പറഞ്ഞാണ് സിന്ധുകൃഷ്ണ തന്‍റെ വ്ളോഗ് തുടങ്ങുന്നത് തന്നെ. പണ്ടൊക്കെ ഇത്രയും സംവിധാനങ്ങളോ സൗകര്യങ്ങളോ ആശുപത്രികളില്‍ ഇല്ലായിരുന്നു. താന്‍ പ്രസവത്തിനായി ലേബര്‍ റൂമില്‍ കിടക്കുമ്പോള്‍ ഇടയ്ക്കെപ്പോഴോ ഭര്‍ത്താവും അമ്മയും വന്ന് കണ്ടിറങ്ങിയിട്ടുണ്ട്. അത് പരിചയത്തിലുള്ള ഡോക്ടര്‍ ആയിരുന്നതു കൊണ്ടുകൂടി ലഭിച്ച സൗകര്യമാണ്. പക്ഷേ ഇന്ന് ദിയയ്ക്കൊപ്പം കുടുംബത്തിലെ എല്ലാവര്‍ക്കും ഒന്നിച്ചുനില്‍ക്കാനായി. ദിയ എപ്പിഡ്യൂറല്‍ എടുത്തിരുന്നത് കൊണ്ട് ഭീകരമായ വേദനയിലേക്ക് പോയില്ല. പക്ഷേ തന്നെക്കാള്‍ സ്മാര്‍ട്ടായി അവള്‍ പ്രസവസമയത്ത് നിന്നു എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ഡോക്ടറും നഴ്സുമാരും ആശുപത്രിയിലെ ജീവനക്കാരുമെല്ലാം വളരെ നന്നായി തന്നെ എല്ലാകാര്യത്തിലും കൂടെനിന്നു, അവരോടെല്ലാം അളവറ്റ നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്രയും സൗകര്യത്തില്‍ പ്രസവിക്കണമെങ്കില്‍ അതിന് നല്ല പണം ചെലവാക്കേണ്ടി വരും എന്ന് കരുതുന്നവരുണ്ട്. പക്ഷേ അത്ര വലിയ തുകയൊന്നും വേണ്ടി വരില്ല. ലേബര്‍ സ്വീറ്റിന് 12,000 രൂപയാണ് ചെലവായത്. മറ്റിടങ്ങളെവച്ച് നോക്കിയാല്‍ താരതമ്യേന അത്ര വലിയ ചാര്‍ജ് ഈടാക്കുന്നു എന്ന് പറയാനാകില്ല. മുഴുവന്‍ കണക്ക് നോക്കിയാല്‍ ചിലപ്പോള്‍ ഈ സൗകര്യത്തിലേക്ക് പോകുമ്പോള്‍ 40,000ത്തോളം രൂപ മാത്രമാകും കൂടുതലാകുക. പക്ഷേ കിട്ടുന്ന സമാധാനം വളരെ വലുതാണ്. പ്രിയപ്പെട്ടവര്‍ കൂടെ നില്‍ക്കുമ്പോള്‍ കുഞ്ഞിനെ പ്രസവിക്കാമല്ലോ എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ALSO READ; ‘ദിയ നൊന്ത് പ്രസവിച്ചൊരു ഭാഗ്യം ചെയ്ത പെണ്ണ്, ചൊറിയുന്നവർ ചൊറിഞ്ഞോണ്ടിരിക്കട്ടെ’; ഡോ.ഷിംന അസീസ്
കുഞ്ഞിന്‍റെ പേര് ദിയ തന്നെയാണ് സെലക്ട് ചെയ്തതെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കുന്നു. എല്ലാവരും ചോദിക്കുന്നുണ്ട് താനാണോ നിഓമിന് ആ പേരിട്ടതെന്ന്, അല്ല അത് ദിയ തന്നെ കണ്ടുപിടിച്ച പേരാണ്. ആണ്‍കുട്ടിയാണെങ്കില്‍ നിഓം എന്ന് പേരിട്ട് വീട്ടില്‍ ഓമി എന്ന് വിളിക്കാം എന്ന് ദിയയാണ് പറഞ്ഞത്. ദിയയെ വീട്ടില്‍ വിളിക്കുന്നത് ഓസി എന്നായതുകൊണ്ട് കുഞ്ഞിന് ഓമി എന്ന് പേരിടാമെന്ന് പറഞ്ഞു. പെണ്‍കുട്ടിയാണെങ്കില്‍ ഇടാനുള്ള പേരും കണ്ടുപിടിച്ച് വച്ചിരുന്നു. ആദ്യം ഈ പേര് കേട്ടപ്പോള്‍ കൊള്ളാമോ, ഇത് നല്ല പേരാണോ എന്നൊക്കെ തോന്നി, പക്ഷേ കുഞ്ഞിനെ ആ പേര് വിളിച്ചുതുടങ്ങിയപ്പോള്‍ ഇഷ്ടമായി. ദിയ ഒരമ്മയായി, ഞാനൊരു അമ്മൂമ്മയായി എന്നൊന്നും വിശ്വസിക്കാനേയാകുന്നില്ല. ഹന്‍സികയെക്കാള്‍ ചെറിയ ഒരു കുഞ്ഞ്, ദിയയ്ക്ക് ഒരു അനിയന്‍ ജനിച്ചു എന്ന തോന്നലാണ് ഇപ്പോഴും. അമ്മൂമ്മ, അമ്മ എന്ന തലത്തിലേക്ക് മാനസികമായി എത്താന്‍ കുറച്ചുകൂടി സമയം വേണ്ടിവരാം. ALSO READ; ‘ദിയാ, നിന്റെ പ്രസവ വിഡിയോ കണ്ട് ഞാന്‍ കരഞ്ഞു’; പേളി മാണി
ഇപ്പോള്‍ കുഞ്ഞിന്‍റെ കാര്യങ്ങള്‍ നോക്കുന്ന തിരക്കിലാണ്. നാല് കുട്ടികളെ പ്രസവിച്ച് വളര്‍ത്തിയെങ്കിലും ആണ്‍കുട്ടികളെ നോക്കി ശീലമില്ല. ഇതൊരു പുതിയ അനുഭവമായിരിക്കും. ദിയയുടെ ഡെലിവറി വ്ളോഗ് കണ്ടവരൊക്കെ ഒരുപാട് നല്ല കമന്‍റ് ഇട്ടു. അവരുടെ വീട്ടിലെ കുട്ടിയായി അവളെ കണ്ടു. ഞങ്ങളുടെ കുടുംബത്തെ തങ്ങളുടേതായി കണക്കാക്കുന്ന ഒരുപാടാളുകളുണ്ട്. ഞങ്ങളെ സ്നേഹിക്കുന്ന എല്ലാ മലയാളികള്‍ക്കും നന്ദി. എല്ലാം വളരെ നന്നായി പോകുന്നു. ദിയയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു എന്നൊക്കെയുള്ള വിശേഷങ്ങളാണ് സിന്ധു കൃഷ്ണ പങ്കുവയ്ക്കുന്നത്. വ്ളോഗിനിടയിലെല്ലാം ഇഷാനിയും ഹന്‍സികയും കൃഷ്ണകുമാറുമൊക്കെ വന്നുപോകുന്നുണ്ട്. കുടുംബത്തിന്‍റെ ഐക്യവും സന്തോഷവും കണ്ട് എല്ലായ്പ്പോളും ഇവര്‍ ഇങ്ങനെ തന്നെ സന്തോഷത്തോടെയിരിക്കട്ടെയെന്ന് ആശംസിക്കുകയാണ് പ്രേക്ഷകര്‍.