diya-delivary-new-video

സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ വൈറല്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനും കുഞ്ഞ് പിറന്ന വാര്‍ത്തയാണ്. കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഓരോ ഘട്ടങ്ങളും ഉള്‍പ്പെടുത്തിയുള്ള വ്ലോഗ്  ദിയ കൃഷ്ണ പങ്കുവച്ചിരുന്നു. ആശുപത്രിയില്‍ ബെര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നതു മുതല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അതിഥികള്‍ എത്തുന്നതുവരെയുള്ള വിഡിയോകള്‍ ദിയയുടെ വ്ലോഗില്‍ കാണാം. 

diya-trending-video

ശനിയാഴ്ച രാത്രി 7.16-നായിരുന്നു ജനനം. 2.46 കിലോഗ്രാം ഭാരമാണ് കുഞ്ഞിനെന്നാണ് വീഡിയോയില്‍ ദിയ പറയുന്നത്. പ്രസവസമയത്ത് പിതാവ് കൃഷ്മകുമാറും അമ്മ സിന്ധു കൃഷ്ണയും സഹോദരികളും ഭര്‍ത്താവ് അശ്വിനടക്കം ദിയയുടെ കുടുംബം കൂടെയുണ്ടായിരുന്നു. അശ്വിന്റെ മാതാപിതാക്കളും ദിയയുടെ അപ്പൂപ്പനും അമ്മൂമ്മയും പിന്നീട് കുഞ്ഞിനെ കാണാനെത്തി. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ജനന റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പേരെഴുതിയത്. കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് ഓമിയെന്നാണെന്ന് സിന്ധു കൃഷ്ണ വീഡിയോയില്‍ പറയുന്നുണ്ട്. ദിയ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ സഹോദരി അഹാനയുടെ കണ്ണുകള്‍ നിറയുന്നതായി വിഡിയോയില്‍ കാണാം.

diya-ashwin

ഇപ്പോഴിതാ സൈബറിടത്ത് വീണ്ടും വൈറല്‍ ദിയയും ഭര്‍ത്താവും ഒരു കൈനോട്ടക്കാരനെ കാണുന്ന വിഡിയോ ആണ്. നിങ്ങള്‍ക്ക് ഉണ്ടാവുന്നത് ഒരു ആണ്‍കുട്ടിയായിരിക്കുമെന്നും ദൈവം തരുന്ന സമ്മാനമായിരിക്കുമെന്നും അയാള്‍ പറയുന്നുണ്ട്. അതേ സമയം കുഞ്ഞിന്‍റെ പേരിന്റെ അര്‍ത്ഥം അന്വേഷിക്കുന്ന ആരാധകരും ഉണ്ട്.

diya-child-name

കുഞ്ഞിന് അമ്മ കണ്ടുപിടിക്കുന്ന പേരാകും ഇടുന്നതെന്ന് ദിയ നേരത്തെ പറഞ്ഞിരുന്നു. ആൺകുഞ്ഞിന്റെയും പെൺ കുഞ്ഞിന്റെയും സംസ്കൃതത്തിലുള്ള പേരുകൾ അമ്മ കണ്ടുവെക്കുമെന്നാണ് ദിയ പറഞ്ഞത്. ഒരു ദൈവനാമം ആകും കുട്ടിക്ക് നൽകുന്നതെന്ന് പലരും പറഞ്ഞിരുന്നു. ഇതോടെ പേരിന്റെ അർത്ഥം കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ലോർഡ് ശിവ എന്നാണ് നിയോം എന്ന പേരിന്റെ അർത്ഥമായി ഗൂഗിൾ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ENGLISH SUMMARY:

Social media influencer and actress Diya Krishna, daughter of actor Krishnakumar, and her husband Ashwin Ganesan have welcomed a baby boy, a piece of news that has gone viral across social media. Diya Krishna shared a vlog documenting every stage of her childbirth journey, from heading to the birth suite at the hospital to guests arriving after she gave birth to her son. The vlog offers a comprehensive look at the experience.