കണ്‍മണിയെ ഉമ്മവച്ചും ലാളിച്ചും മതിവരാത്ത അച്ഛന്റെ വിഡിയോ പങ്കുവച്ച് ദിയ കൃഷ്ണ. അച്ഛനായതിന്റെ സന്തോഷം അശ്വിന്റെ മുഖത്ത് തെളിഞ്ഞുകാണാം. ദിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയം മുതല്‍ ഒരു സെക്കന്റ് പോലും മാറാതെ കൂടെനില്‍ക്കുകയാണ് അശ്വിന്‍. തനിക്ക് ഏറ്റവും ധൈര്യമായതും അശ്വിനും കുടുംബാംഗങ്ങളുമാണെന്ന് ദിയയും പറഞ്ഞിരുന്നു.
കുഞ്ഞിനെ ഉമ്മവച്ച ശേഷം ഭയങ്കര മണം, ഒരു രക്ഷയുമില്ല എന്നാണ് അശ്വിന്‍ പറഞ്ഞത്. ഭയങ്കര ക്യൂട്ടാണ്, ബൂന്തിപോലെ ഇരിക്കുന്നു, കടിച്ചു തിന്നാന്‍ തോന്നുന്നു ഇങ്ങനെയൊക്കെയായിരുന്നു അശ്വിന്റെ പ്രതികരണം. ഇതിനിടെ ആരെപ്പോലെയാണെന്ന് ദിയ ചോദിക്കുന്നതും, ഓസിയെപ്പോലെയാണെന്ന അശ്വിന്റെ മറുപടിയും വന്നു. എങ്കിലും നമുക്ക് നോക്കാമെന്നും അശ്വിന്‍ പറയുന്നു.
ജൂലൈ അഞ്ചിന് രാത്രി 7.16ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. നിയോം അശ്വിൻ കൃഷ്ണയെന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്. 2.46 ആണ് കുഞ്ഞിന്റെ തൂക്കം. ദിയയുടെ അച്ഛന്‍ കൃഷ്ണകുമാറാണ് കുഞ്ഞ് ജനിച്ച വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയയും സുഹൃത്ത് അശ്വിനും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു ദിയയുടേത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ ഗണേഷ്. പ്രിയപ്പെട്ടവർ ഓസി എന്നു വിളിക്കുന്ന ദിയ ഒരു ബിസിനസുകാരി കൂടിയാണ്.