ai generated image
കാത്തിരുന്നുണ്ടായ കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. ഏറെ നാളത്തെ പ്രാർത്ഥനയ്ക്കും ചികിത്സയ്ക്കും ഒടുവിൽ ജനിച്ച കുഞ്ഞിനാണ് 23 -ാം ദിവസം ദാരുണാന്ത്യം സംഭവിച്ചത്. രാത്രി ഉറക്കത്തിൽ മാതാപിതാക്കൾക്കൊപ്പമാണ് കുഞ്ഞും ഉറങ്ങാൻ കിടന്നത്.
സദ്ദാം അബ്ബാസിയും അസ്മയും നാല് വർഷം മുമ്പാണ് വിവാഹിതരായത്. ഏറെ കാത്തിരിപ്പിനൊടുവിലാണ് സുഫിയാൻ എന്ന് പേരിട്ട കുഞ്ഞ് ജനിച്ചത്. ഡിസംബർ 8 ന് അമ്മ കുഞ്ഞിന് ഭക്ഷണം കൊടുക്കാനായി എത്തിയപ്പോഴാണ് പ്രതികരണമില്ലെന്ന് കണ്ടത്. പിന്നാലെ കുഞ്ഞിനെ ഉണർത്താൻ ശ്രമിച്ചെങ്കിലും അവന്‍ ഉണർന്നില്ല.
അപ്പോൾ തന്നെ ഗജ്രൗളയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു. ഉറക്കത്തിൽ അബദ്ധത്തിൽ ശ്വാസം മുട്ടിയതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നും ഡോക്ടർ സ്ഥിരീകരിച്ചു.