bala-kokila-viral

TOPICS COVERED

കാരുണ്യ ലോട്ടറി അടിച്ചതിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ ബാല. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ബാല ലോട്ടറിയടിച്ച വിവരം പങ്കുവച്ചത്.  4935 നമ്പറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 25,000 രൂപയാണ് സമ്മാനം. ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് ബാല വിഡിയോ പങ്കുവച്ചത്.

കോകിലയോട് ലോട്ടറിയുടെ വിവരങ്ങള്‍ പറയുന്നതും ലോട്ടറിയുടെ നമ്പര്‍ കാണിക്കുന്നതും അടക്കമുള്ള 59 സെക്കന്‍ഡ് വിഡിയോയാണ് ബാല ഫെയസ്ബുക്കില്‍ പങ്കുവച്ചത്.  ‘ആർക്കെക്കിലും എന്തെങ്കിലും നല്ലത് ചെയ്യൂ’ എന്ന് പറഞ്ഞ് ഭാര്യ കോകിലയുടെ കയ്യിൽ പണം നൽകുന്നതും വിഡിയോയിൽ കാണാം. ആർക്കെങ്കിലും നല്ലത് ചെയ്യാൻ പറഞ്ഞ ബാലയുടെ മനസ്സിനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 'ആ മനസിനെ അഭിനന്ദിക്കുന്നു, ആർക്കെങ്കിലും നല്ലത് ചെയ്യു അപൂർവം ചിലർ പറയുന്ന വാക്ക്' എന്നാണ് ഒരു കമന്റ്.

കോകിലയുമായുള്ള വിവാഹത്തിന് പിന്നാലെ ഇരുവരും ഓരോ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. സ്വന്തം കുടുംബാംഗമായ കോകിലയെ കഴിഞ്ഞ വര്‍ഷമാണ് ബാല വിവാഹം കഴിച്ചത്. മൂന്നാം വയസില്‍ കോകിലയെ താന്‍ ഭാര്യയായി സ്വീകരിച്ചതാണെന്നും താൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ മൂന്നു മാസം അവൾ പൊന്നുപോലെ നോക്കിയെന്നും ബാല നേരത്തെ പറഞ്ഞിരുന്നു. 24 വയസ്സുള്ള ഒരു കുഞ്ഞുകുട്ടിയാണ് കോകിലയെന്നും ബാല പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Malayalam actor Bala shared his joy on Facebook after winning the Karunya Lottery, receiving a ₹25,000 prize for ticket number 4935. In a viral video, he's seen giving the money to his wife, Kokila, asking her to "do something good for someone," garnering widespread appreciation for his generosity.