തെന്നിന്ത്യയിലേയും ബോളിവുഡിലേയും മികച്ച നടന്‍മാര്‍ ഒന്നിച്ച കണ്ണപ്പ തിയേറ്ററുകളിലെത്തി.ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് . മികച്ച ചിത്രമെന്നും ലാലേട്ടന്‍റെ എന്‍ട്രി തിയേറ്ററുകള്‍ കുലുക്കിയെന്നും അഭിപ്രായമുയരുന്നുണ്ട്. അതേസമയം വലിയ പ്രതീക്ഷയോടെ പോയാല്‍ നിരാശരാകുമെന്നും ഒന്നും പ്രതീക്ഷിക്കാതെ പോയാല്‍ സിനിമ കണ്ടിരിക്കാമെന്നുമാണ് ചില പ്രേക്ഷകരുടെ അഭിപ്രായം. ആക്ഷന്‍ രംഗങ്ങള്‍ തിയേറ്ററുകള്‍ ഇളക്കിമറിക്കുമെന്നാണ് ചില ആരാധകരുടെ അഭിപ്രായം.
മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍,വിഷ്ണു മഞ്ചു, കാജല്‍ അഗര്‍വാള്‍,മോഹന്‍ബാബു തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്. കേരളത്തില്‍ ആശിര്‍വാദ് സിനിമാസ് 230-ല്‍പ്പരം തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈസ് റീലീസായെത്തി. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായി പ്രഭാസും ശിവന്‍ ആയി അക്ഷയ്കുമാറും എത്തുന്നു. മുകേഷ് കുമാര്‍ സിങ്ങിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യചിത്രമാണിത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചത്.
റീലീസിനു മുന്‍പേ തന്നെ പല വിവാദങ്ങളില്‍പ്പെട്ട ചിത്രം കൂടിയായിരുന്നു കണ്ണപ്പ. 11അംഗ സെന്‍സര്‍ബോര്‍ഡ് നിരീക്ഷണ കമ്മിറ്റിയുടെ ആവശ്യപ്രകാരം 13 സീനുകളില്‍ മാറ്റം വരുത്തുകയും നീച ജാതി പോലുള്ള ഡയലോഗുകള്‍ തിരുത്തുകയും ചെയ്തിരുന്നു. ഭക്തിനിര്‍ഭരമായ സിനിമ എന്നതിനപ്പുറും വയലന്‍സ് ആണ് ചിത്രത്തിലെന്നും സെന്‍സര്‍ ബോര്‍ഡ് നിരീക്ഷിച്ചു. വിവാദങ്ങള്‍ ഇല്ലാതാക്കാനായി ചിത്രത്തിന്‍റെ തുടക്കത്തില്‍ തന്നെ ഡിസ്ക്ലെയിമര്‍ ഉപയോഗിക്കാനും ബോര്‍ഡ് നിര്‍ദേശം നല്‍കി. ചിത്രത്തെ തകര്‍ക്കാന്‍ മനപ്പൂര്‍വമുള്ള എന്തെങ്കിലും നീക്കമുണ്ടായാല്‍ നിയമപരമായി തന്ന നേരിടുമെന്ന് റിലീസിനു മുന്‍പേ തന്നെ ചിത്രത്തിന്റെ എക്സ്പേജില്‍ നിര്‍മാതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു