നടി നവ്യ നായർ പങ്കുവച്ച വിഡിയോയ്ക്ക് വ്യാപക വിമർശനം. നടിയുടെ വസ്ത്രധാരണമാണ് ചിലരെ ചൊടിപ്പിച്ചത്. നവ്യയെ ഇങ്ങനെ കാണാൻ കഴിയില്ലെന്നും ഈ വേഷം ഒട്ടും യോജിക്കുന്നില്ലെന്നുമാണ് കമന്റുകൾ. സ്ത്രീകളടക്കമുള്ളവരാണ് നെഗറ്റിവ് കമന്റുകളുമായി എത്തുന്നത്.
‘നിങ്ങൾക്കു ഇഷ്ടമുള്ള വേഷം ധരിക്കാം അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്. പക്ഷേ എനിക്ക് ഈ വസ്ത്രം നിങ്ങൾക്കു ചേരുന്നതായി തോന്നുന്നില്ല. താങ്കളെ അധികം ഇങ്ങനെയൊന്നും കാണാത്തതു കൊണ്ടായിരിക്കാം. തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്’-ഇങ്ങനെയായിരുന്നു ഒരു കമന്റ്.
ചേച്ചിയെ എനിക്കിഷ്ടമായിരുന്നു. ഇപ്പോൾ ചേച്ചിയുടെ വസ്ത്രം ചേച്ചിക്കു ചേരുന്നില്ല. ഇത് നമ്മുടെ കൊച്ചു കേരളമാണ്. ചേച്ചിയെ പോലുള്ള ഒരു ആർടിസ്റ്റ്, എപ്പോഴും ഞങ്ങൾക്ക് മാതൃക ആകേണ്ടതാണ്.–ഇതായിരുന്നു മറ്റൊരു കമന്റ്. നടിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നവർക്ക് ശക്തമായ മറുപടിയാണ് അവരുടെ ആരാധകർ നൽകുന്നത്. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയറി ഇടപെടുന്നത് ശരിയല്ലെന്ന് ഒരാൾ കുറിച്ചു.നവ്യയുടെ രണ്ടാം വരവിലെ ബോൾഡ് ലുക്കിനെ പുകഴ്ത്തുന്നവരാണ് കൂടുതലും.