Image Credit: Instagram.com/surveenchawla
സിനിമയിലെ കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി സുര്‍വീന്‍ ചൗള. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് ശേഷം സംവിധായകൻ തന്നെ ചുംബിക്കാൻ ശ്രമിച്ചെന്ന് സുര്‍വീന്‍ 'ദ മെയിൽ ഫെമിനിസ്റ്റ്' എന്ന് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒന്നില്‍ കൂടുതല്‍ തവണ ഇത്തരം സംഭവങ്ങള്‍ േനരിട്ടിട്ടുണ്ടെന്നും സുര്‍വീന്‍ പറഞ്ഞു.
മുംബൈയിലെ വീര ദേശായി റോഡിലാണ് സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായത്. 'സംവിധായകന്‍റെ ഓഫീസ് ക്യാബിനിലെ മീറ്റിങിന് ശേഷം ഗേറ്റിനടുത്തേക്ക് എന്നെ യാത്രയാക്കാൻ വന്നു. കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്നും ഭർത്താവ് എന്ത് ചെയ്യുന്നുവെന്നും സംവിധായകന്‍ ചോദിച്ചു. ഓഫീസിലെ മീറ്റിങിലും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ശേഷം അയാള്‍ ചുംബിക്കന്‍ ശ്രമിച്ചു. അന്നയാളെ തള്ളി മാറ്റേണ്ടി വന്നു. വിവാഹ ശേഷമാണ് ഇക്കാര്യങ്ങള്‍ നടക്കുന്നത്' എന്നും സുര്‍വീന്‍ പറഞ്ഞു.
സംഭവ ശേഷം ഞാൻ ഞെട്ടിപ്പോയി, നിങ്ങളെന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാണ് അവിടെ നിന്നിറങ്ങിയതെന്നും സുര്‍വീന്‍ അഭിമുഖത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു സംവിധായകന്‍ കൂടെ കിടക്കാന്‍ ആവശ്യപ്പെട്ടെന്നും സുര്‍വീന്‍ വെളിപ്പെടുത്തി. ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്ത ദേശീയ അവാര്‍ഡ് ജേതാവായ ഇയാള്‍ മൂന്നാമതൊരാള്‍ വഴിയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും നടി അഭിമുഖത്തില്‍ വ്യക്തമാക്കി.
2014-ൽ ഹേറ്റ് സ്റ്റോറി 2 എന്ന ചിത്രത്തിലൂടെയാണ് സുര്‍വീന്‍ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 2008-ൽ പരമേശ പൻവാലയിലൂടെ കന്നടയിലും അരങ്ങേറി. രാജു മഹാരാജു എന്ന തമിഴ് ചിത്രത്തിലും മൂണ്ട്രു പെർ മൂണ്ട്രു കാദലില്‍ എന്ന തെലുങ്ക് ചിത്രത്തിലും സുര്‍വീന്‍ അഭിനയിച്ചിട്ടുണ്ട്.