imraan

തന്റെ സിനിമ തുടക്ക കാലഘട്ടത്തില്‍ തന്നെ ഒരുപാട് പ്രേക്ഷകരുടെ മനകവർന്ന താരമാണ് ഇമ്രാൻ ഹാഷ്മി. ആഷിഖ് ബാനായ എന്ന ഒരൊറ്റ ഗാനത്തിലൂടെ കേരളത്തിലും താരം നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു. റിലീസാവുന്ന മിക്ക സിനിമകളിലും ചുംബന രംഗങ്ങൾ ഉള്ളത്കൊണ്ട് തന്നെ ചുംബന വീരൻ എന്ന ടാഗ്‌ലൈനിൽ താരം അറിയപ്പെട്ടിരുന്നു. ഇപ്പോഴിതാ ചുംബനവീരൻ എന്ന ടാഗ്‌ലൈന്‍ തന്റെ കരിയറിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തിയത് എന്ന് തുറന്നു പറയുകയാണ് താരം. 

 

'ചുംബനരംഗമുള്ള ചിത്രങ്ങളെല്ലാം വലിയ വാണിജ്യവിജയങ്ങളായിരുന്നു. ആ പ്രതിച്ഛായ ഞാനും പരമാവധി ഉപയോഗിച്ചു. മാർക്കറ്റിങ്ങിലൂടെ ഞങ്ങൾ അതിനോട് പൊരുത്തപ്പെട്ടു. മാധ്യമങ്ങളും അതിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഹിന്ദുസ്ഥാൻ ടൈംസുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം താരം തുറന്നു പറഞ്ഞത്. ഒരു നടനെന്ന നിലയിൽ വലിയ പ്രത്യേകതയുള്ള കാര്യമല്ല ഇത്. നിരവധി അഭിനേതാക്കൾക്ക് ഇത് സംഭവിച്ചിട്ടുണ്ട്. ജിം കാരി അതിന് ക്ലാസിക് ഉദാഹരണമാണ്. നിങ്ങളെ ഒരു സ്ലോട്ടിൽ കാണാൻ ആളുകളും ഇഷ്ടപ്പെടുന്നു എന്നാണ് ഞാൻ കരുതുന്നത്. ഒരു പതിറ്റാണ്ടോളം അങ്ങനെ തുടർന്നശേഷം പ്രേക്ഷകർ മാറുന്നതായി ഞാൻ തിരിച്ചറിഞ്ഞു. പത്തോ പതിനാലോ വർഷം കൂടുമ്പോൾ അവർ മാറുമെന്നാണ് പറയപ്പെടുന്നത്. അടുത്ത തലമുറ തിയേറ്ററുകളിലെത്തി. പുതിയ പ്രേക്ഷകരെത്തുമ്പോൾ നിങ്ങൾ സ്വയം പുനർനിർവചിക്കണം. അത് പരമാവധി ഉപയോഗിക്കുക എന്നത് മാത്രമാണ് നിങ്ങൾക്ക് ചെയ്യാനുള്ളത്. ഞാൻ അത് ചെയ്തുവെന്ന് തിരിച്ചറിഞ്ഞു. അതിനാൽ മാറ്റം എന്നെ സംബന്ധിച്ച് പ്രധാനമായിരുന്നു'. ഇമ്രാൻ ഹാഷ്മി പറഞ്ഞു.

ENGLISH SUMMARY:

Bollywood actor Emraan Hashmi, who rose to fame with his "Serial Kisser" tag, recently opened up about how he strategically used that image for career growth. In an interview with Hindustan Times, Hashmi admitted that since films featuring his kissing scenes were major commercial successes, he and his marketing team leaned into the persona to stay relevant.