kili-viral

TOPICS COVERED

കേരളത്തിൽ നിന്ന് വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് വൈറൽ താരം കിലി പോൾ. മലയാളം പാട്ടുകളുടെ ലിപ്സിങ്ക് വിഡിയോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ‘ഉണ്ണിയേട്ടൻ’ എന്ന് വിളിക്കുന്ന കിലി പോൾ കഴിഞ്ഞ ദിവസം ലുലു മാളിലെത്തിയപ്പോഴാണ് മനസ്സു തുറന്നത്. നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിക്കാൻ കഴിഞ്ഞാൽ കേരളത്തിൽ തന്നെ കൂടാനാണ് താത്പര്യമെന്ന് കിലി പോൾ പറഞ്ഞു.

നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിക്കാൻ കഴിഞ്ഞാൽ കേരളത്തിൽ തന്നെ കൂടാനാണ് താത്പര്യം

സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന 'ഇന്നസെന്റ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശന ചടങ്ങിനായാണ് കിലി പോൾ ലുലു മാളിലെത്തിയത്. ചിത്രത്തിൽ കിലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  മലയാളികളുടെ സ്നേഹത്തിനും പിന്തുണയ്ക്കും കിലി പോൾ നന്ദി പറഞ്ഞു. മലയാളത്തിൽ ശോഭനയാണ് ഇഷ്ട നടി. മോഹൻലാലിനെയും മമ്മൂട്ടിയേയും ഉണ്ണി മുകുന്ദനെയും ഫഹദ് ഫാസിലിനെയും ഇഷ്ടമാണെന്നും കിലി പോൾ പറഞ്ഞു.

ENGLISH SUMMARY:

Viral internet sensation Kili Paul, widely loved by Malayalis for his Malayalam song lip-sync videos, expressed his wish to marry a good Malayali girl and settle in Kerala. He revealed this during a visit to Lulu Mall, saying he feels a deep connection with the state and its culture.