madhavan-phone

മൊബൈല്‍ഫോണ്‍ ഉപേക്ഷിച്ചുള്ള ജീവിതം ഇന്ന് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. സ്മാര്‍ട്ട് ഫോണുകളോട് ഒരുതരം ആസക്തിയാണ് മനുഷ്യര്‍ക്കുള്ളത്. ഒരു നിമിഷം പോലും കയ്യില്‍ നിന്ന് ഫോണ്‍ താഴെ വയ്ക്കുന്ന കാര്യം ചിന്തിക്കുകയേ വേണ്ട. ഇതുപോലുള്ള ഫോണ്‍ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ തനിക്കുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍  ആര്‍.മാധവന്‍. അടുത്തിടെ ഒരു സെമിനാറിൽ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചത്.

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം മനുഷ്യനെ തന്നെ മാറ്റിമറിക്കുമെന്നും അതിന്‍റെ ഫലമായി തനിക്ക്  മൊബൈല്‍ഫോണ്‍ ഫിംഗേഴ്സ് എന്ന അവസ്ഥ ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കൈകള്‍ വാരിയെല്ലിന് മുകളിലൂടെ ഓടിക്കുക. ശേഷം ഇതേപോലെ ഫോണ്‍ ഉപയോഗിക്കാത്ത കയ്യും ചെയ്യുക. അതിലൂടെ രണ്ടിന്റെയും വ്യത്യാസം മനസിലാകും. നിങ്ങക്ക് എല്ലാവര്‍ക്കും മൊബൈല്‍ഫോണ്‍ ഫിംഗേഴ്സ് ഉണ്ടാകുമെന്ന് ഉറപ്പ് പറയുന്നെന്നും തല്‍ഫലമായി നമ്മുടെ ശരീരം തന്നെ മാറാന്‍ തുടങ്ങുന്നെന്നും മാധവന്‍ വ്യക്തമാക്കി.

എന്താണ് മൊബൈല്‍ ഫോണ്‍ ഫിംഗേഴ്‌സ്? 

മൊബൈൽ ഫോൺ ദീർഘനേരം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന  അവസ്ഥയാണിത്. ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുംമ്പോള്‍ കൈക്ക് അല്ലെങ്കില്‍ വിരലുകള്‍ക്ക് അസ്വസ്ഥതയും വേദനയും ഉണ്ടാക്കുന്നു. സ്ക്രോൾ ചെയ്യുക, ടൈപ്പ് ചെയ്യുക, അല്ലെങ്കിൽ ദീർഘനേരം ഫോണ്‍ പിടിക്കുക തുടങ്ങിയവയില്‍ നിന്നാണ് പലപ്പോഴും ഈ അസ്വസ്ഥത ഉണ്ടാകുന്നത്. വിരലുകളുടെ ആകൃതിക്ക് തന്നെ ഇത് വഴി മാറ്റം വന്നേക്കാം.

മൊബൈല്‍ ഫോണ്‍ ഫിംഗേഴ്‌സ് എങ്ങനെ കുറയ്ക്കാം

ഫോണുകളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് ഇത് ഇല്ലാതാക്കാനുള്ള പ്രധാന മാര്‍ഗം. ജോലി ചെയ്യുക, വായിക്കുക, വീഡിയോകൾ കാണുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിന് ഫോണുകള്‍ക്ക് പകരം കമ്പ്യൂട്ടറുകളോ ലാപ്ടോപ്പോ ഉപയോഗിക്കാം. ഫോണ്‍ ഉപയോഗിക്കുന്നതിനിടയില്‍പതിവായി ഇടവേളകള്‍ എടുക്കുകയും, ഫോണ്‍ രണ്ട്കൈകളിലുമായി പിടിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ ഈ അവസ്ഥ ഇല്ലാതാക്കാം.

ENGLISH SUMMARY:

Living without a mobile phone is unimaginable for many today. People have developed a strong attachment to smartphones, often unable to keep them away even for a moment. Studies reveal that excessive phone usage can lead to various health problems. Actor R. Madhavan recently shared his personal experience regarding this issue while speaking about the harmful effects of mobile phone usage at a seminar.