renu-sudhi-school

സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരമാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. പ്രശസ്തിയോടൊപ്പം വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന രേണു സൈബറിടത്ത് സജീവമാണ്. ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് രേണു വിമര്‍ശനം കേള്‍ക്കാറുള്ളതെങ്കിലും ചെയ്യുന്ന വീഡിയോ എല്ലാം മില്യണ്‍ വ്യൂസാണ്.  ഇപ്പോഴിതാ സ്കൂള്‍ കുട്ടിയായി യൂണിഫോമില്‍ തിളങ്ങുന്ന രേണുവാണ്.

തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് രേണു വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പരസ്യത്തിന്‍റെ ഭാഗമായിട്ടാണ് സ്കൂള്‍ കൂട്ടിയായി രേണു അഭിനയിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് വിഡിയോയിക്ക് ലഭിക്കുന്നത്. 

അതേ സമയം തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയ   കമന്‍റുകളോടും രേണു കഴിഞ്ഞ ദിവസം പ്രതികരിച്ചിുന്നു.  എല്ലാം കേട്ട് മിണ്ടാതിരിക്കാൻ താൻ മദർ തെരേസ ഒന്നുമല്ലെന്നും മനുഷ്യനല്ലേ പ്രതികരിച്ച് പോകുമെന്നും രേണു പറയുന്നു. തന്‍റെ ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. ഇതുവരെ അതെനിക്ക് ഷെയിം ആയി തോന്നിയിട്ടില്ല. നാളെ അത് തോന്നി കൂടായ്കയില്ലെന്നും രേണു പറയുന്നുണ്ട്. 

‘ജാതിയൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നത് തെറ്റാണ്. ഞാൻ ഉന്നതകുലജാത ഒന്നും അല്ല. എടീ അട്ടപ്പാടി എന്ന് വിളിച്ച് അധിക്ഷേപിച്ചവരുണ്ട്. ഞാൻ അതെ എന്നാണ് പറഞ്ഞത്. കോളനി എന്ന് വിളിക്കും. അതെ ഞാൻ കോളനിയിൽ താമസിച്ച ആളാണ്. എടീ കോളനി എന്നൊക്കെയാണ് വിളിക്കുന്നത്. എന്ത് പറഞ്ഞാലും മിണ്ടാതിരുന്ന് കേൾക്കാൻ ഞാൻ മദർ തെരേസ ഒന്നുമല്ല. എന്നെ ചീത്തയാണ് പലരും വിളിക്കുന്നത്. ഞാനും പ്രതികരിച്ച് പോകും. ഞാനും മനുഷ്യനല്ലേ’ എന്ന് രേണു ചോദിക്കുന്നു. 

ENGLISH SUMMARY:

Renu Sudhi, wife of the late Kollam Sudhi, continues to be a trending presence on social media. Known for her active online engagement through photoshoots, reels, and music albums, Renu often faces both admiration and criticism. Despite the mixed reactions, her videos frequently cross a million views. Her latest viral video features her dressed as a schoolgirl in uniform, which has sparked renewed attention and discussion online.