priya-varrier

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയ വാര്യര്‍. എളുപ്പവഴിയിലൂടെ ഉയരങ്ങള്‍ കീഴടക്കാന്‍ തന്നെ പലരും ഉപദേശിച്ചിരുന്നെന്നും എന്നാല്‍ ഇതിന് നേരെ താന്‍ മുഖം തിരിച്ച് തന്‍റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ചാണ് മുന്നോട്ട് പോയതെന്നും താരം. ധന്യ വര്‍മ്മയുമായി നടത്തിയ അഭിമുഖത്തിലാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍.

'സ്വന്തം വ്യക്തിത്വം ഒരിക്കലും കളയരുത്. പിയര്‍ പ്രഷര്‍ ഉണ്ടാകും. ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പലരും നിര്‍ബന്ധിക്കും. അങ്ങനെ ചെയ്താലേ സിനിമയില്‍ രക്ഷപ്പെടൂ എന്ന്  അവര്‍ ഉപദേശിക്കും. നമ്മുടെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുക. എനിക്കുണ്ടായ അത്തരം അനുഭവങ്ങള്‍ തന്നെ ഉദാഹരണങ്ങളായി പറയാന്‍ കഴിയും. പ്രിയാ നി ഉയരങ്ങള്‍ കീഴടക്കാന്‍ കോണിപ്പടികള്‍ കയറുകയാണ്. അവിടേക്കെത്താന്‍ എലവേറ്റര്‍ ലഭിക്കാനുള്ള വഴികളുണ്ടെന്ന് പറഞ്ഞവരുണ്ടെന്നും  പ്രിയ വാര്യര്‍ പറഞ്ഞു.

ഒരു അഡാർ ലൗ എന്ന സിനിമയിലൂടെയായിരുന്നു പ്രിയ വാര്യരുടെ തുടക്കം. ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്കു മേൽ എന്നടി കോപം’ എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. ഏറ്റവും പുതിയ ചിത്രമായ ഗുഡ് ബാഡ് അഗ്ലിയിലെ പ്രകടനത്തിന് താരത്തിന് വലിയ പ്രേക്ഷക പന്തുണ ലഭിച്ചിരുന്നു . തമിഴ് പ്രേക്ഷകരും പ്രിയയെ ഏറ്റെടുത്തിരിക്കുകയാണ്. 

ENGLISH SUMMARY:

Actress Priya Varrier has candidly spoken about the casting couch in the film industry, shedding light on the challenges faced by newcomers and emphasizing the need for a safer, more respectful workspace.