Image Credit:instagram/nititaylor

Image Credit:instagram/nititaylor

  • 'ഞാന്‍ മരവിച്ചു പോയി. എന്താണ് പറയേണ്ടത് എന്ന് മനസിലായില്ല. ആ കോള്‍ ഞാന്‍ കട്ട് ചെയ്തു. നമ്പര്‍ ബ്ലോക്ക് ചെയ്തു'

കരിയറിന്‍റെ തുടക്കത്തില്‍ കാസ്റ്റിങ് കൗച്ച് അനുഭവം നേരിട്ടുവെന്ന് വെളിപ്പെടുത്തി നടി നിതി ടെയ്​ലര്‍. തെലുങ്ക് സിനിമ സംവിധായകനാണ് തന്നെ ഇത്തരത്തില്‍ സമീപിച്ചതെന്നും 'ഹൗറ്റര്‍ഫ്ലൈ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. ഇതേത്തുടര്‍ന്ന് പിന്നീടൊരിക്കലും അദ്ദേഹത്തോട് ഒന്നിച്ച് ജോലി ചെയ്തിട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തി.' എന്‍റെ ആദ്യ സിനിമയിലെ സംവിധായകന്‍ സിനിമ പൂര്‍ത്തിയായതിന് പിന്നാലെ എന്നെ ഫോണില്‍ വിളിച്ചു. 'അടുത്ത സിനിമ ആലോചനയിലുണ്ട്. നീയാണ് നായിക. പക്ഷേ നായികയാക്കണമെങ്കില്‍ നീ എനിക്കൊപ്പം കിടക്കണം' എന്നായിരുന്നു അയാളുടെ ആവശ്യം. ഞാന്‍ മരവിച്ചു പോയി. എന്താണ് പറയേണ്ടത് എന്ന് മനസിലായില്ല. ആ കോള്‍ ഞാന്‍ കട്ട് ചെയ്തു. നമ്പര്‍ ബ്ലോക്ക് ചെയ്തു'- താരം വെളിപ്പെടുത്തി. 2012 ല്‍ തെലുങ്കില്‍ 'മേം വയസുക്ക് വച്ചം' എന്ന ചിത്രത്തിലാണ് നിതി ആദ്യമായി അഭിനയിച്ചത്.

സംവിധായകന്‍ തന്നോട് അത്തരത്തില്‍ പെരുമാറിയത് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പല സ്ത്രീകള്‍ക്കുമൊപ്പം അദ്ദേഹത്തെ കണ്ടിട്ടുണ്ടെങ്കിലും തന്നോട് ഇത്തരം അഭ്യര്‍ഥന പ്രതീക്ഷിച്ചില്ലെന്നും നിതി പറയുന്നു. 'മറ്റ് പെണ്‍കുട്ടികള്‍ക്കൊപ്പം അത്തരത്തില്‍ ഞാന്‍ അയാളെ കണ്ടിട്ടുണ്ട്. പക്ഷേ എന്നെയും മോശം കണ്ണോടെ കാണുമെന്ന് കരുതിയില്ല. അയാള്‍ക്കൊപ്പം ഇനിയൊരിക്കലും സിനിമ ചെയ്യില്ലെന്ന് ഞാന്‍ ആ നിമിഷം തീരുമാനിച്ചു. ആകെ ഭയന്ന് പോയതിനാല്‍ ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല.

2013 ല്‍ പെല്ലി പുസ്തകം എന്ന ചിത്രത്തിലും വേഷമിട്ടു. ആദ്യ ചിത്രം തെലുങ്കില്‍ ഹിറ്റായെങ്കിലും രണ്ടാമത്തെ ചിത്രം പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയില്ല. 2014 ല്‍ ലവ് ഡോട്ട് കോമാണ് താരം പിന്നീട് ചെയ്തത്. അതോടെ സിനിമാ അഭിനയം നിര്‍ത്തുകയും ചെയ്തു. 

പഴയ പ്രണയബന്ധത്തില്‍ കാമുകനില്‍ നിന്ന് ഉപദ്രവം നേരിടേണ്ടി വന്നിരുന്നുവെന്ന് നിതി ഒരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. കാമുകനായിരുന്ന വ്യക്തി തന്നെ തല്ലിയെന്നും സിഗരറ്റ് കൊണ്ട് കുത്തി പൊള്ളിച്ചിട്ടുണ്ടെന്നും കടുത്ത സംശയരോഗമായിരുന്നുവെന്നും താരം അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. 

ENGLISH SUMMARY:

Actress Niti Taylor has revealed that she experienced casting couch harassment early in her career, alleging that a Telugu film director made an inappropriate demand during a phone call. In an interview with Hauterrfly, she said the director offered to cast her as the female lead in his next film but allegedly demanded that she sleep with him. Shocked by the proposition, Taylor said she ended the call, blocked his number and decided never to work with him again, adding that fear prevented her from sharing the experience with anyone at the time. Taylor made her Telugu film debut with Mem Vayasuku Vacham in 2012