സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായ വിവാഹമായിരുന്നു നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും. ഇപ്പോഴിതാ, ശോഭിത ഗര്‍ഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശോഭിതയുടെ വസ്ത്രധാരണത്തിലുണ്ടായ മാറ്റമാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നിലെന്നാണ് വ്യക്തമാകുന്നത്.
മേയ് ഒന്നാം തീയതി മുംബൈയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെെൻമെന്റ് സമ്മിറ്റിന് ശോഭിത എത്തിയിരുന്നു. ഈ പരിപാടിയുടെ ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പരിപാടിക്കെത്തിയത് ഗര്‍ഭിണിയാണെന്ന് പുറത്തറിയാതെയിരിക്കാനാണെന്നാണ് ചിലരുടെ വാദം. താരങ്ങള്‍ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും കമന്‍റുകളുണ്ട്. അതേസമയം, പ്രചരിക്കുന്ന വാര്‍ത്തയോട് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2024 ഡിസംബറിലാണ് നാഗചെെതന്യയും നടി ശോഭിത ധുലീപാലയും വിവാഹിതരായത്. ബോളിവുഡ് താരമായ ശോഭിത ധുലീപാല മലയാളത്തിനും ഏറെ പരിചിതയാണ്. ഗീതുമോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിലൂടെയാണ് ശോഭിത മലയാളത്തിലേക്ക് എത്തുന്നത്. ദുൽഖർ സൽമാൻ ചിത്രം കുറുപ്പിൽ ശാരദ എന്ന നായിക കഥാപാത്രമായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.