listin-stephen

രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് മലയാള സിനിമയിലെ പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ രംഗത്തെത്തിയത്. ഏതാണ് ആ നടനെന്നോ, എന്താണ് പ്രശ്നമെന്നോ ലിസ്റ്റിന്‍ വ്യക്തമാക്കിയിരുന്നില്ല. ഇതോടെ സമൂഹമാധ്യമത്തില്‍ പല ചര്‍ച്ചകളും ഉടലെടുത്തു. നിവിന്‍ പോളിയെ ഉദ്ദേശിച്ചാണ് ലിസ്റ്റിന്‍ ഇത് പറഞ്ഞതെന്ന തരത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിച്ചു. പിന്നാലെ കൂടുതല്‍ വിശദീകരണവുമായി ലിസ്റ്റിന്‍ എത്തിയിരിക്കുകയാണ്. നടന്‍റെ പേര് പറഞ്ഞാല്‍ ഫാന്‍സ് ആക്രമിക്കും എന്നാണ് ലിസ്റ്റിന്‍ പറയുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്;

പേര് പറയാനാണെങ്കില്‍ അപ്പോള്‍ തന്നെ പറയാമായിരുന്നു. പൊതുവേദിയില്‍ വച്ച് ആ നടന്‍റെ പേര് പറയാതിരുന്നതിന് പല കാരണങ്ങളുണ്ട്. മറ്റുള്ളവര്‍ ഇത് ഏറ്റെടുക്കാന്‍ വേണ്ടിയല്ല ഞാനത് പറഞ്ഞത്. ഞാന്‍ വിളിച്ചുവരുത്തിയവരാണ് ആ ചടങ്ങിലുണ്ടായിരുന്നത്. ഞാനൊരു കാര്യം പറഞ്ഞത് വലിയ വിഷയമാക്കിക്കൊണ്ട് ലിസ്റ്റിന്‍ മലയാള സിനിമയിലെ വലിയ ലോബിയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുപോകേണ്ട കാര്യമില്ല. ഞാന്‍ പറഞ്ഞത് എന്താണെന്ന് ആ ആള്‍ക്കും അറിയാം ഞങ്ങളുടെ ടീമിലുള്ളവര്‍ക്കും അറിയാം. പ്രശ്നം പരിഹരിക്കേണ്ടത് അയാളുടെ കൂടി ആവശ്യമാണ്. 

15 വര്‍ഷമായി സിനിമ മേഖലയിലുള്ളയാളാണ് ഞാന്‍. എെന്‍റ സിനിമയില്‍ അഭിനയിച്ച ഏതെങ്കിലും നടനെയോ നടിയെയോ കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല. എന്‍റെ എല്ലാ സിനിമകളും സ്മൂത്തായി നീങ്ങിയിട്ടില്ല. പ്രശ്നങ്ങളുണ്ടായപ്പോള്‍ ഒത്തുതീര്‍പ്പുകള്‍ നടത്തിയിട്ടുണ്ട്. യഥാര്‍ഥ കാരണം എനിക്കും എന്‍റെ ഒപ്പമുള്ളവര്‍ക്കും അറിയാം. പിന്നെ ആ നടന്‍ നിവിന്‍ പോളിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മറ്റുള്ളവര്‍ പറയുന്നതില്‍ എനിക്കൊന്നും ചെയ്യാനാവില്ല. ഞാന്‍ പറഞ്ഞ കാര്യത്തില്‍ എനിക്ക് ഉത്തരവാദിത്വമുണ്ട്. ഞാന്‍ നല്ല ബോധ്യത്തോടെയാണത് പറഞ്ഞത്. 

നടന്‍റെ പേര് പറയാത്തതിന് കാരണം പ്രൊഡ്യൂസര്‍ക്ക് ഫാന്‍ ഇല്ലല്ലോ. നമുക്ക് പാന്‍സല്ലേയുള്ളൂ. അതുകൊണ്ട് ഫാന്‍സിന് എന്തുവേണമെങ്കിലും എഴുതിവിടാം. അവിടെ ദുര്‍ബലനാകുന്നത് പ്രൊഡ്യൂസറാണ്. ഫാന്‍സിന് കാര്യം അറിയില്ലല്ലോ. അവര് 150 രൂപയ്ക്ക് ടിക്കറ്റ് എടുത്തിട്ട് ജയ് വിളിക്കുന്നവരാണ്. ഞാനും അത് ചെയ്തിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്. പരിഹരിക്കപ്പെട്ടില്ലെങ്കിൽ സംഘടനയെ സമീപിക്കാനാണ് തീരുമാനം. 

ദിലീപിന്റെ 150മത്തെ ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യുടെ ഒഫിഷ്യൽ ലോഞ്ചിനിടെയാണ് ലിസ്റ്റിന്‍ പ്രമുഖനടനെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. പിന്നാലെ വട്ടിപ്പലിശയ്ക്ക് പണമെടുത്ത് മറിക്കുന്ന ആളാണ് ലിസ്റ്റിന്‍ എന്നടക്കം നിര്‍മാതാവ് സാന്ദ്ര തോമസ് പ്രതികരിച്ചിരുന്നു. ALSO READ: നിവിനെന്ന് പറഞ്ഞിട്ടില്ല; സാന്ദ്രയ്ക്ക് കുശുമ്പും നിരാശയും; വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ലിസ്റ്റിൻ നടത്തിയ ഭീഷണി പ്രസംഗം ഗൂഢാലോചനയുടെ ഭാഗമാണെന്നും വട്ടിപലിശക്കാരന്റെ താൽപര്യം കാരണം ഒരു നിർമാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നമായിരുന്നു സാന്ദ്ര പറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സാന്ദ്രയ്ക്ക് കുശുമ്പും നിരാശയുമാണ്. മിണ്ടാതിരിക്കുന്നത് സ്ത്രീയെന്ന പരിഗണനയിലാണെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്. അതേസമയം വട്ടിപ്പലിശ ഏർപ്പാട് ശരിയാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി.സുരേഷ്കുമാറും സാന്ദ്രയുടെ ആരോപണം ഗൗരവമുള്ളതെന്ന് സംവിധായകൻ വിനയനും പ്രതികരിച്ചു.

ENGLISH SUMMARY:

Two days ago, renowned Malayalam film producer Listin Stephen made a cryptic statement claiming that a prominent actor in the Malayalam film industry had made a major mistake. However, he did not specify which actor he was referring to or what the issue was, leading to heated discussions on social media. Speculation quickly arose that Listin Stephen’s comment was aimed at actor Nivin Pauly, sparking a flurry of debates online. Following the uproar, Liston has now come forward with further clarification, stating that he refrained from naming the actor because he feared fan backlash and potential attacks.