ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റിലായ സംവിധായകൻ ഖാലിദ് റഹ്മാന്റെ ചിത്രം പങ്കുവച്ച് ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് ‘എരിതീയിൽ എണ്ണ പകർന്നതിനു നന്ദി എന്നും ഇനി ഈ തീപ്പൊരി ആളിപ്പടരും’ എന്നും സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. വേടന്റെ ‘എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ’ എന്ന പാട്ടിനൊപ്പമാണ് ജിംഷി ഖാലിദ് സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ജിംഷി പങ്കുവച്ച ചിത്രത്തിന് നടൻ നസ്‍ലിൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്. നസ്‍ലിന്റെ ലവ് ഇമോജി കമന്റിന് ‘ബ്രോ ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവും ലഹരിയും നാട്ടിൽ നോർമലൈസ് ആയി’ ‘നാട്ടിലെ മൊത്തം പിള്ളേരും ഇതൊക്കെ അടിച്ചു നടക്കട്ടെ’, ‘കഞ്ചാവ് പ്രതിക്കാണോ ലൗ’ തുടങ്ങിയ വിമര്‍ശന കമന്‍റുകള്‍ വരുന്നത്.
ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ സുഹൃത്തും പിടിയിലായിരുന്നു. കൈവശം വച്ച കഞ്ചാവിന്റ അളവ് കുറവായിരുന്നതിനാല്‍ മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.