TOPICS COVERED

ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ  സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം നടി സാനിയ അയ്യപ്പൻ പങ്കുവച്ചിരുന്നു. ഒരിക്കലും മറക്കാനാകാത്ത ദിവസം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവച്ചത്. ചിത്രങ്ങൾ പങ്കു വച്ചതിനു പിന്നാലെ വ്യാപക വിമര്‍ശനമാണ് താരത്തിന് ലഭിക്കുന്നത്. സാനിയയുടെ ഗ്ലാമറസ് വസ്ത്രധാരണത്തെയാണ് ഒരുപാട് ആളുകൾ വിമർശിച്ചത്. നിരവധിപ്പേരാണ് സാനിയയുടെ വസ്ത്രം മോശമാണെന്ന തരത്തിൽ കമന്റുകൾ രേഖപ്പെടുത്തിയത്.

വളരെ അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് സാനിയ പിറന്നാൾ ആഘോഷിച്ചത്. ബിഗ് ബോസ് താരം ഗബ്രി, അവതാരകരായ ജീവ, അപർണ തോമസ് തുടങ്ങിയവരെല്ലാവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ആടിയും പാടിയും ഏവരും ആഘോഷം തീർക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

സ്റ്റൈലിഷ് ലുക്കിൽ ഗോൾഡൻ-ബ്ലാക്ക് കോമ്പിനേഷനിലുള്ള വസ്ത്രമാണ് സാനിയ ധരിച്ചിരിക്കുന്നത്. വസ്ത്രകാര്യത്തിൽ എപ്പോഴും ശ്രദ്ധിക്കുന്നയാളാണ് താനെന്നും ഒരു ചെറിയ പരിപാടിക്ക് പുറത്ത് പോകുമ്പോൾ പോലും എന്ത് ധരിക്കണമെന്ന് പ്ലാൻ ചെയ്യാറുണ്ടെന്നും സാനിയ മുൻപ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സാനിയയുടെ പിറന്നാൾ ദിനത്തിലെ വസ്ത്രധാരണവും സ്റ്റൈലിഷ് ആക്കി നിലനിർത്താൻ സാനിയ ശ്രദ്ധിച്ചിട്ടുണ്ട്.

ഇതിലും നല്ലത് തുണി ഇടാത്തതാണ്, എന്തേ തുണിയൊന്നും കിട്ടിയില്ലേ, പൊറോട്ടക്ക് വീശു വെച്ചിരിക്കുകയാണ് ഇങ്ങനെയൊക്കെ പോകുന്നു കമന്റുകൾ. പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനുള്ള എൻട്രി ഫീസ് ഒരു ഷോട്ട് മദ്യമാണെന്ന് എഴുതി വച്ചതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. ലഹരിക്കെതിരായ ഇത്രയും പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പരസ്യമായി അതിനെ പ്രോത്സാഹിപ്പിച്ച താരത്തിനെ ആളുകൾ വിമർശിച്ചു. എമ്പുരാൻ ആണ് നടിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.

ENGLISH SUMMARY:

Actress Saniya Iyappan is facing a wave of criticism on social media after sharing pictures from her 23rd birthday celebration. Captioned “a day to remember,” the photos showcased her in a glamorous outfit, which triggered a flood of negative comments. Many users criticized her attire as “inappropriate” and “too revealing.” The private celebration was attended by close friends including Bigg Boss fame Gabri, anchors Jeeva and Aparna Thomas. Videos of the birthday bash, filled with music and dancing, have gone viral across platforms despite the backlash.