TOPICS COVERED

സൈബറിടത്തെ വൈറല്‍ താരങ്ങളാണ് അനാമികയും വിഷ്ണുവും. ഇരുവരുടേയും വിവാഹം വലിയ വാർത്തയായിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ  മകൻ വിഷ്ണുവിനെ കൊണ്ട് അനാമികയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. തന്റെ അമ്മയുടെ മരണത്തെക്കുറിച്ചും അനാഥാലയത്തിൽ എത്തിയതിനെക്കുറിച്ചും അനാമിക തുറന്നുപറയുന്നതാണ് ഇപ്പോള്‍ വൈറല്‍.

അമ്മ അനങ്ങുന്നുണ്ട് മാമാ... കെട്ടഴിച്ച് ഇറക്കാൻ പറഞ്ഞിട്ട് മാമനോ അവിടെ കൂടിയ മറ്റാരുമോ അതിന് തയ്യാറായില്ല

അമ്മ ജീവനൊടുക്കുന്നത് നേരിട്ട് കണ്ടുവെന്നും ആരും കെട്ടഴിച്ച് വിട്ടില്ലെന്നും അനാമിക പറയുന്നു. ജീവിതത്തില്‍ തനിച്ചായപ്പോള്‍ താന്‍ തന്നെ ചൈൽഡ് പ്രൊട്ടക്ഷനെ വിളിച്ചെന്നും അങ്ങനെയാണ് അനാഥാലയത്തിൽ വരുന്നതെന്നും പിന്നീടുള്ള ജീവിതം അനാഥാലയങ്ങളിൽ ആയിരുന്നെന്നും അനാമിക പറയുന്നു. ഇപ്പോള്‍ താന്‍ സന്തോഷവതിയാണെന്നും അമ്മയും ഭർത്താവും മോളുമുണ്ടെന്നും അനാമിക പറയുന്നു.

അനാമികയുടെ വാക്കുകള്‍

ഞാൻ ഒറ്റമോളായിരുന്നു. സന്തോഷത്തോടെ ജീവിക്കുന്നതിനിടെ അമ്മയും അച്ഛനും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങി. പ്രശ്നങ്ങൾ കൂടിയപ്പോൾ വേർപിരിഞ്ഞു. അമ്മ മറ്റൊരാളെ വിവാഹം ചെയ്തു. ചാച്ചൻ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നത്. വേർപിരിഞ്ഞശേഷം സ്വന്തം അച്ഛനെ ഞാൻ പിന്നീട് കണ്ടിട്ടില്ല. രണ്ടാം വിവാഹശേഷം അമ്മക്ക് വീണ്ടും ഒരു പെൺകുഞ്ഞ് പിറന്നു.

രണ്ടാം വിവാഹശേഷം അമ്മയ്ക്കും ചാച്ചനുമൊപ്പം സന്തോഷകരമായ ജീവിതം ആയിരുന്നു. ചാച്ചന്റെ കുഞ്ഞമ്മയുടെ മോളും മോനും ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. അന്ന് ചാച്ചൻ ഗൾഫിലാണ്. അമ്മയുടെ കയ്യിൽ നിന്ന് മാമൻ പണം വാങ്ങിയിരുന്നു. അത് പിന്നീട് പ്രശ്നമായി. മാമൻ റോങ്ങായിട്ടുള്ള വ്യക്തിയായിരുന്നു. ‌ ഒരു ദിവസം അമ്മയെ അന്വേഷിച്ച് മാമൻ വന്നു. പക്ഷെ അമ്മ റൂമിൽ കതക് അടച്ച് ഇരിക്കുകയായിരുന്നു. അവൾ എന്തെങ്കിലും ചെയ്തു കാണുമോയെന്ന് മാമൻ എന്നോട് ചോദിച്ചത് ഇപ്പോഴും ഓർമയുണ്ട്. പിന്നീട് എല്ലാവരും ചേർന്ന് കതക് തള്ളി തുറന്നു. അമ്മ തൂങ്ങിനിൽക്കുകയായിരുന്നു. അമ്മ അനങ്ങുന്നുണ്ട് മാമാ... കെട്ടഴിച്ച് ഇറക്കാൻ പറഞ്ഞിട്ട് മാമനോ അവിടെ കൂടിയ മറ്റാരുമോ അതിന് തയ്യാറായില്ല.

പിന്നീട് ഞാൻ അമ്മയുടെ അമ്മയ്ക്കൊപ്പമായിരുന്നു. അമ്മമ്മയ്ക്കും പിന്നീട് അസുഖമായി. എനിക്ക് ഒറ്റയ്ക്ക് നോക്കാൻ പറ്റാത്ത അവസ്ഥയായി. അങ്ങനെ ഞാൻ ചൈൽഡ് പ്രൊട്ടക്ഷനെ വിളിച്ചു. അങ്ങനെയാണ് അനാഥാലയത്തിൽ വരുന്നത്. പിന്നീടുള്ള ജീവിതം അനാഥാലയങ്ങളിൽ ആയിരുന്നു. ശേഷം ജീവമാതയിൽ വന്നു. ഇന്ന് എനിക്ക് ഒരു അമ്മയും ഭർത്താവും മോളുമുണ്ട്. എനിക്ക് വേണ്ടി സംസാരിക്കാൻ ആളുണ്ട്. ജീവമാതായില്ലായിരുന്നുവെങ്കിൽ ഞാൻ വല്ല മാനസികരോഗിയോ മറ്റോ ആയി മാറിയേനെ.

ENGLISH SUMMARY:

Anamika and Vishnu's wedding became viral news after taking place in Kerala. Anamika shares her emotional story of overcoming childhood trauma and finding happiness in her marriage to Vishnu, facilitated by the charity home Jeevamatha.