സാമൂഹ്യമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കി ചലച്ചിത്ര പ്രവര്‍ത്തകര്‍. നടി ഉഷ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വര്‍ എന്നിവരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 40 വര്‍ഷമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം വേദനിപ്പിച്ചു എന്നാണ് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.
ഇയാളുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ഇയാള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. ഇതിനുമുന്‍പും സമാനമായരീതിയില്‍ നടിമാര്‍ക്കെതിരെ ഇയാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
നടി നിത്യാമേനോനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്ത ഇയാളെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. മറ്റ് നടിമാരോടും സമാനമായരീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇയാള്‍ വിവാഹ അഭ്യര്‍ഥനകള്‍ നടത്തിയിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിരുന്നു.