ദിലീപ് നായകനായ ‘ഭഭബ’ സിനിമയിൽ താൻ ഡബ്ബ് ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി. ‘ഭഭബ’ സിനിമയിൽ ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ടെന്ന യുവാവിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഭാഗ്യലക്ഷ്മിയുടേത് ഇരട്ടത്താപ്പാണെന്നും ഇയാൾ വിഡിയോയിൽ പറയുന്നു. ഈ ആരോപണങ്ങൾക്കു മറുപടി പറയുകയായിരുന്നു ഭാഗ്യലക്ഷ്മി. വിഡിയോയ്ക്ക് റീച്ച് കിട്ടാൻ വേണ്ടിയോ അല്ലെങ്കിൽ പണം വാങ്ങിയോ ഇത്തരം ചീപ്പ് പരിപാടി നടത്തുന്നത് ചിലർക്കൊരു തൊഴിലാണെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി.
‘ഇവനാരാണ് എനിക്കറിയില്ല. ഇവന്‍റെ ഒരു വിഡിയോ കണ്ടു ദിലീപിന്‍റെ ‘ഭഭബ’ എന്ന സിനിമയിൽ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ട് എന്ന്. പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു. വെറുതെ സ്വന്തം വിഡിയോയ്ക്ക് റീച്ച് കിട്ടാൻ വേണ്ടിയോ അല്ലെങ്കിൽ പണം വാങ്ങിയോ ഇത്തരം ചീപ്പ് പരിപാടി നടത്തുന്നതും നിങ്ങൾക്കൊരു തൊഴിലാണ്. ബുദ്ധിയും ബോധവും ഉള്ളവർ വിശ്വസിക്കില്ല.
അതി ജീവിതയുടെ വിഷയം ഇപ്പോൾ ഒരു സൈബർ യുദ്ധമായി മാറിയിരിക്കുന്നു.. എതിർ ഭാഗത്ത് ആയിരങ്ങളും വിധി വരുന്നതിന് മുൻപ് അവളോടൊപ്പം 50 ശതമാനം ആളുകളായിരുന്നെങ്കിൽ വിധിക്ക് ശേഷം അവളോടൊപ്പം സ്ത്രീ പുരുഷ വിത്യാസമില്ലാതെ 99 ശതമാനം ആളുകൾ ഉണ്ട് എന്നത് പോരാടാൻ അവൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്’ ഭാഗ്യലക്ഷ്മി പറഞ്ഞു.