ദിലീപ് സിനിമ തിയറ്ററിലെത്തിയ സന്ദര്‍ഭത്തില്‍ സിനിമ കാണുമോ ഇല്ലയോ എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത് . ആക്രമണത്തിന് ഇരയായ സ്ത്രീക്ക് ഒപ്പമാണ് സമൂഹം നിലകൊള്ളേണ്ടത് എന്ന കാര്യത്തിൽ ബഹുപൂരിപക്ഷത്തിന് സംശയങ്ങളില്ലെങ്കിലും സിനിമ കാണണമോ എന്ന കാര്യത്തിൽ പലർക്കും പല അഭിപ്രായമാണുള്ള്. നേരത്തെ ദിലീപ് സിനിമ ബസില്‍ പ്രദര്‍ശിപ്പിച്ചത് നിര്‍ത്തിവപ്പിച്ചിരുന്നു.
‘ദിലീപിന്‍റെ ഒരു സിനിമയും ഞാന്‍ കാണില്ല, ദിലീപ് പരസ്യത്തില്‍ അഭിനയിച്ചാല്‍ ആ സാധനം പോലും ഞാന്‍ വാങ്ങില്ല, വീട്ടില്‍ ദിലീപിന്‍റെ സിനിമ ടിവിയില്‍ വന്നാല്‍ ഞാന്‍ അതും ബഹിഷ്കരിക്കും’ ഒരു യുവതിയുടെ അഭിപ്രായമാണ്. പണമിറക്കിയിട്ടും പിആര്‍ വര്‍ക്ക് നടത്തിയിട്ടും ദിലീപ് സിനിമകളെ രക്ഷിപ്പെടുത്താനായില്ലല്ലോ എന്ന് ഭാഗ്യലക്ഷ്മിയും ചോദിക്കുന്നു. അതിജീവിതയുടെ സിനിമ ആരൊക്കെ കാണും എന്ന് ചോദിക്കുവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഭാഗ്യലക്ഷ്മി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
അതേ സമയം സിനിമ സിനിമയായി കാണണമെന്നും നടന്‍റെ മാത്രമല്ലാ സിനിമ അതിന് പിന്നാല്‍ ഒരുപാട് ആളുകളുടെ കഷ്ടപാടുണ്ടെന്നും അഭിപ്രായമുള്ളവരുണ്ട്. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നും ദിലീപ് സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടെന്നും ആരോപിച്ചാണ് ബഹിഷ്കരണ ആഹ്വാനം