Untitled design - 1

സോഷ്യല്‍ മീഡിയയില്‍ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ ബാങ്ക് ബാലൻസ് എത്രയാണ്?. അക്കാര്യം തുറന്ന് പറയുന്ന വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെയാകെ ചര്‍ച്ച. സിനിമ കാണാന്‍ തിയറ്ററിൽ എത്തിയ സന്തോഷ് വർക്കി വ്ലോഗേഴ്സിനോടാണ് തന്റെ ബാങ്ക് ബാലൻസിനെപ്പറ്റി സംസാരിച്ചത്. അഞ്ചര ലക്ഷം രൂപയിലധികമാണ് സന്തോഷ് വർക്കിയുടെ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്. കൃത്യമായി പറഞ്ഞാല്‍ 5,61,821 രൂപ.

എന്നെ സംബന്ധിച്ചടത്തോളം 5,61,821 രൂപ വളരെ ചെറിയ എമൗണ്ടാണ്. ഇത് എന്റെ ബാങ്ക് ബാലൻസൊന്നും അല്ലെ. വെറുതേ ചെലവാക്കാനായി ഇട്ടിരിക്കുന്ന പൈസയാണ്.  ആറാട്ടണ്ണൻ പറയുന്നു. 

ആറാട്ട്’ എന്ന മോഹന്‍ലാല്‍ ചിത്രം റിലീസായ സമയത്ത് കേരളമാകെ പ്രശസ്​തനായ വ്യക്തിയാണ്  സന്തോഷ് വര്‍ക്കി. ചിത്രത്തിന് സന്തോഷ് പറഞ്ഞ റിവ്യു വിഡിയോ വൈറലായിരുന്നു. അതോടെയാണ് പേര് ആറാട്ടണ്ണന്‍ എന്നായത്. പിന്നീട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ശ്രദ്ധ നേടി. തനിക്ക് കാൻസർ ആണെന്ന് തുറന്നുപറഞ്ഞ് സന്തോഷ് വര്‍ക്കി രംഗത്ത് എത്തിയതും, ഇതിന് പിന്നാലെ വീണ്ടും ഒരു ഡോക്ടറെ കണ്ടെന്നും തനിക്ക് കാന്‍സര്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞെന്നും പറഞ്ഞ് ന്യായീകരിച്ചതും വലിയ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. എന്നാല്‍ ഇത് റീച്ചിന് വേണ്ടിയുള്ള തന്ത്രമാണെന്ന് വെളിപ്പെട്ടിരുന്നു. 

കുറച്ച് നാളായി തനിക്ക് റീച്ചില്ലെന്നും അതിന് വേണ്ടി കള്ളം പറഞ്ഞതാണെന്നും എല്ലാവരും മാപ്പാക്കണമെന്നും  ആറാട്ടണ്ണന്‍ കുറിപ്പിട്ടിരുന്നു. ‘എനിക്ക് കാൻസർ മൾട്ടിപ്പിൾ മയലോമ ആണ്. ഇതിനു മരുന്ന് ഇല്ല. എന്റെ അച്ഛനും ഈ അസുഖം ആയിരുന്നു. എനിക്ക് ജീവിക്കണം എന്ന് ഒരു ആഗ്രഹവും ഇല്ല. ഇനി കൂടി വന്നാൽ രണ്ട് മാസം. അതിന് അപ്പുറത്ത് ഞാൻ ജീവിക്കില്ല’ എന്നാണ് ആദ്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സന്തോഷ് വർക്കി കുറിച്ചത്. റീച്ച് കുറഞ്ഞപ്പോള്‍, ഒരു നിവർത്തി ഇല്ലാതെ താൻ പറഞ്ഞ ഒരു കള്ളം ആണ് കാന്‍സര്‍ രോഗമെന്നായിരുന്നു പിന്നീടുള്ള ന്യായീകരണം. 

ENGLISH SUMMARY:

Aaraatannan's bank balance is currently a topic of discussion across social media platforms. Santhosh Varkey, also known as Aaraatannan, revealed his bank balance to vloggers, stating it's over five and a half lakh rupees.