വളരെ കുറച്ച് സിനിമകളില്‍ മാത്രമേ ഒന്നിച്ചുവുള്ളുവെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ജോഡിയാണ് ഭാവനയും കുഞ്ചാക്കോ ബോബനും. ഇരുവരും ഒന്നിച്ച സ്വപ്നക്കൂട്, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, പോളിടെക്നിക് മുതലായ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനും ഭാവനും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. എയര്‍പോര്‍ട്ടില്‍ വച്ച് അപ്രതീക്ഷിതമായി ഉണ്ടായ കണ്ടുമുട്ടലിന്‍റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചു.
'അഭിനയിച്ച ആദ്യചിത്രം മുതല്‍ തന്നെ എനിക്കറിയാവുന്ന ബബ്ലി ഗേളിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍. ജീവിതത്തിന്‍റെ കൊടുങ്കാറ്റിലും തിരമാലയിലും ധീരയായി അവള്‍ മുന്നേറുന്നത് കാണുമ്പോള്‍ സന്തോഷം,' എന്നാണ് ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. 'ഓള്‍ ടൈം ഫേവറീറ്റ്' എന്നാണ് ചിത്രം പങ്കുവച്ച് ഭാവന കുറിച്ചത്.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആണ് ഒടുവില്‍ പുറത്തുവന്ന കുഞ്ചാക്കോ ബോബന്‍റെ ചിത്രം. ഹണ്ടാണ് ഒടുവില്‍ മലയാളത്തില്‍ റിലീസ് ചെയ്ത ഭാവനയുടെ ചിത്രം.