വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് സുധീര്‍ സുകുമാരന്‍. കൊച്ചിരാജാവിലെ വില്ലനായും ഡ്രാക്കുളയായും സുധീര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു. കാന്‍സറിനെ അതിജീവിച്ച് അനേകര്‍ക്ക് പ്രചോദനമാകാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ഏത് ജോലിക്കും അതിന്‍റേതായ ബഹുമാനം ഉണ്ടെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് സുധീര്‍. സിനിമ ഇല്ലെങ്കിലും തനിക്ക്  ജീവിക്കാന്‍ മറ്റ് പണികള്‍ അറിയാമെന്ന് പ്ലമിങ് ജോലികള്‍ ചെയ്യുന്ന വിഡിയോ പങ്കുവച്ച് താരം കുറിച്ചു. ‘സിനിമയിൽ വരുംമുമ്പ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഓരോന്നായി ചെയ്തു നോക്കുന്നു. ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്’ എന്നാണ് സുധീര്‍ പറയുന്നത്.

ആത്മവിശ്വാസമാണ് തന്നെ കാന്‍സറില്‍ നിന്ന് മോചിപ്പിച്ചതെന്ന് താരം പറഞ്ഞു. ഡോക്ടര്‍മാരുടെ നല്ലവാക്കുകള്‍ മരുന്നിനേക്കാള്‍ ഗുണം ചെയ്യുമെന്ന് തോന്നിയിട്ടുണ്ട്. നല്ല വാക്ക് തരുന്ന ആത്മവിശ്വാസത്തിലാണ് അതിജീവനം. കൃത്യമായി വ്യായാമം ചെയ്തിരുന്ന, ആരോഗ്യം നോക്കിയിരുന്ന തനിക്ക് കാന്‍സര്‍ വന്നു. എല്ലാവരും ആരോഗ്യം ജാഗ്രതയോടെ നിരീക്ഷിക്കേണ്ടതാണെന്നും താരം പറഞ്ഞു.

ENGLISH SUMMARY:

Sudheer Sukumaran is an actor known for his villain roles. He gained popularity as the antagonist in Kochi Rajavu and as Dracula, winning the hearts of the audience. Though he is not active in films now, Sudheer has shared that he knows other jobs to make a living. He recently posted a video of himself doing plumbing work.