TOPICS COVERED

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് ആര്യ. അവതാരികയായി തിളങ്ങിയിട്ടുള്ള ആര്യ ബിഗ് ബോസിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന തുടര്‍ച്ചയായ സൈബര്‍ ആക്രമണത്തിനെതിരെ പലകുറി താരം പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ ആഗ്രഹങ്ങളെ തുറന്ന് പറയുകയാണ് താരം.

കല്യാണം കഴിക്കാന്‍ ഞാന്‍ ഭയങ്കരമായി ആഗ്രഹിക്കുന്നുവെന്നും ഒരു റൊമാന്റിക് ലൈഫ് ആണ് ഞാൻ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. സ്ത്രികള്‍ക്ക് ഒറ്റയ്ക്ക് നിന്നൂടെ എന്ന് പലരും പറയും പക്ഷെ എനിക്ക് ഒരു കൂട്ട് വേണമെന്നുണ്ട്. 

‘പുതിയൊരു വിവാഹത്തെപ്പറ്റി രണ്ടുവർഷമായി ഞാൻ ആഗ്രഹിക്കുന്നു, ആ ഒരു ജീവിതം ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്, ജോലി കഴിഞ്ഞു വരുമ്പോൾ ഒരു ഗ്ലാസ് കാപ്പിയിട്ട് ഭർത്താവിന് കൊടുത്ത് രണ്ടാളും വർത്തമാനം പറഞ്ഞിരിക്കുന്ന, ഒരു റൊമാന്റിക് ലൈഫ് ആണ് ഞാൻ ആഗ്രഹിക്കുന്നത്, പക്ഷേ അത് നടക്കുമോ എന്ന് എനിക്ക് അറിയില്ല ’ ആര്യ പറയുന്നു.

നേരത്തെ പൊതുവേദികളിൽ എത്തുമ്പോൾ ഓൺലൈൻ മീഡിയകൾ അടുത്തു വരുന്നതിനെയും മോശം ആംഗിളുകളിൽ നിന്ന് വിഡിയോകൾ എടുത്ത് പോസ്‌റ്റ് ചെയ്യുന്നതിനെയും വിമർശിച്ച്  ആര്യ രംഗത്ത് വന്നിരുന്നു. ഇത് വല്ലാത്ത വിഷമം ഉണ്ടാക്കുന്നൊരു കാര്യമാണ്. എവിടെ നിന്നൊക്കെയാണ് ഇവർ വിഡിയോ എടുക്കുന്നതെന്നും എവിടുന്ന് പൊട്ടിവീഴുമെന്ന് ഒരിക്കലും പറയാൻ കഴിയില്ലെന്നും ആര്യ ചൂണ്ടിക്കാണിച്ചു.

ENGLISH SUMMARY:

Arya, a beloved mini-screen star and popular TV host, gained widespread recognition through Bigg Boss. She has frequently spoken out against the continuous cyber attacks she faces on social media. Now, she has openly shared her personal aspirations.