സൈബറിടത്താകെ ചര്‍ച്ച ഇപ്പോള്‍ തെലുങ്ക് സീരിയല്‍ ലോകത്തെ ഒരു കല്യാണമാണ്. അമ്മായിയമ്മയെ വിവാഹം ചെയ്ത മരുമകന്‍ എന്ന പേരിലാണ് വിവാദം. 2003ൽ പ്രക്ഷേപണം ചെയ്ത 'ചക്രവാകം' എന്ന സീരിയലിലെ അമ്മായിയമ്മയായിരുന്നു മേഘ്ന എന്ന നടി, ഇവര്‍ കല്യാണം ചെയ്ത ഇന്ദ്രനീൽ ഈ സിരീയലില്‍ ഇവരുടെ മരുമകന്‍റെ വേഷം അവതരിപ്പിച്ചിരുന്നു. ഇതാണ് സൈബറിടത്ത് ചര്‍ച്ചയാകാന്‍ കാരണം.
കോവിഡ് നാളുകളിൽ ഈ സീരിയൽ വീണ്ടും പ്രക്ഷേപണം ചെയ്തപ്പോള്‍ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. നാല്‍പത് കാരിയായ മേഘ്നയും ഇന്ദ്രനീലും തമ്മിൽ പ്രായ വ്യത്യാസവുമുണ്ട്. ഇതാണ് ദമ്പതികൾക്ക് നേരെ ഉയരുന്ന സൈബർ ആക്രമണത്തിന് കാരണം. വലിയ തോതിൽ ബോഡി ഷെയ്മിങ്ങിനും മേഘ്ന വിധേയയായി. സീരിയലിൽ അമ്മായിയമ്മയെ അവതരിപ്പിച്ച നടിയെ ഭാര്യയാക്കി എന്നതാണ് സോഷ്യൽ മീഡിയയെ ഇന്ദ്രനീലില്‍ കാണുന്ന കുറ്റം.
ചക്രവാകത്തിന് മുൻപ് കാലചക്രം എന്നൊരു സീരിയലിൽ വച്ചാണ് മേഘ്നയും ഇന്ദ്രനീലും കണ്ടു മുട്ടുന്നത്. ഇവിടെ വച്ച് ഇന്ദ്രനീലിന് മേഘ്നയോട് പ്രണയം തോന്നി. ഇത് തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ പ്രായ വ്യത്യാസം കാരണം മേഘ്ന പ്രണയാഭ്യർത്ഥന തിരസ്കരിക്കുക ആയിരുന്നു, എന്നാൽ ചക്രവാകം സീരിയലിൽ വീണ്ടും എത്തിയപ്പോഴും നടൻ ഇതാവർത്തിച്ചു. ഏകദേശം ഒൻപത് തവണ തന്നെ ഇന്ദ്രനീൽ വിവാഹാഭ്യര്‍ഥന നടത്തിയെന്നാണ് മേഘ്ന പറയുന്നത്, പിന്നാലെയായിരുന്നു വിവാഹം