tamannah-vijay-varma

TOPICS COVERED

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിളാണ് വിജയ് വര്‍മയും തമന്നയും. 2023ല്‍ പുറത്തുവന്ന ലസ്റ്റ് സ്റ്റോറീസ് 2 എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇരുവരും അടുക്കുന്നത്. ചിത്രത്തിലെ കെമിസ്ട്രി ജീവിതത്തിലും വര്‍ക്കായി. അഭിമുഖങ്ങളില്‍ പ്രണയത്തിന്‍റെ സൂചനകള്‍ തമന്ന പരസ്യമായി നല്‍കുകയും താനിപ്പോള്‍ വളരെ സന്തോഷത്തിലാണെന്ന് പറയുകയും ചെയ്​തിരുന്നു. ഉടനെ തന്നെ ഇരുവരും വിവാഹിതരാവുമെന്ന അഭ്യൂഹങ്ങള്‍ വരെ പരന്നിരുന്നു. 

എന്നാല്‍ തമന്നയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇരുവരുടേയും ബ്രേക്കപ്പിലേക്കുള്ള സൂചനയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒന്നും അങ്ങോട്ട് വ്യക്തമാക്കാതെയുള്ള പോസ്റ്റാണ് തമന്ന പങ്കുവച്ചിരിക്കുന്നത്. 'സ്നേഹിക്കുക എന്നതാണ് സ്‌നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം. താൽപ്പര്യം കാണിക്കുക എന്നതാണ് നമ്മില്‍ താല്‍പര്യമുണ്ടാകുന്നതിന് പിന്നിലെ രഹസ്യം. മറ്റുള്ളവരുെട സൗന്ദര്യം കണ്ടെത്തുക എന്നതാണ് നിങ്ങളിലെ സൗന്ദര്യം മറ്റുള്ളവര്‍ കണ്ടെത്തുന്നതിന് പിന്നിലെ രഹസ്യം. നല്ലൊരു സുഹൃത്തായിരിക്കുക എന്നതാണ് ഒപ്പം ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നതിന്‍റെ രഹസ്യം,' എന്നാണ് തമന്ന കുറിച്ചത്. 

tamannah-post

അതേസമയം വേര്‍പിരിയുന്നതിനെ പറ്റി വിജയ്​യോ തമന്നയോ ഇതുവരെ ഔദ്യോഗിക പ്രസ്​താവനകളൊന്നും നടത്തിയിട്ടില്ല. സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പരസ്​പരം ടാഗ് ചെയ്യുന്നുമുണ്ട്. അടുത്തിടെ ഗോവയില്‍ വച്ച് നടന്ന തമന്നയുടെ പിറന്നാള്‍ ആഘോഷത്തിലും വിജയ് ഉണ്ടായിരുന്നു. 

ENGLISH SUMMARY:

Vijay Verma and Tamannaah are the favorite celebrity couple of the audience. Fans are asking if Tamannaah's Instagram story is a sign of their breakup. Tamannaah has shared a post without specifying anything