'രഹ്നാ ഹെ തേരെ ദില്‍ മേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താന്‍ ആകെ അസ്വസ്ഥയായിരുന്നുവെന്ന് നടി ദിയ മിര്‍സ. ചിത്രത്തില്‍ മാധവന്‍റെ കഥാപാത്രം പിന്നാലെ നടന്ന് ശല്യപ്പെടുന്നതരത്തിലെ ഒന്നായിരുന്നു. ഇതില്‍ വല്ലാതെ ബുദ്ധിമുട്ടിയിരുന്നുവെന്നും സിനിമയിലെ തന്നെ തന്റെ കഥാപാത്രം അത് പ്രകടിപ്പിച്ചിരുന്നുവെന്നും ദിയ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

 2001ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. അന്നും മാധവന്റെ കഥാപാത്രം കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ചിത്രം പുറത്തിറങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇന്നും അതിലെ ആ രംഗങ്ങള്‍ കാണുമ്പോള്‍ തന്നെ വല്ലാത്ത അസ്വസ്ഥത ഉണ്ടാകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

തമിഴ് സൂപ്പര്‍ഹിറ്റായിരുന്ന 'മിന്നലെ'യുടെ ഹിന്ദി പതിപ്പായിരുന്നു 'രഹ്നാ ഹെ തേരെ ദില്‍ മേ'. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്തത്.  ഇന്ന് തിയറ്ററുകളിലെത്തിയ 'ധക് ധക്' ആണ് ദിയയുടെ ഏറ്റവും പുതിയ ചിത്രം. 

 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.