മുംബൈയിലെ തന്‍റെ ആഡംബര അപ്പാര്‍ട്ട്മെന്‍റ് വാടകയ്ക്ക് നല്‍കി തെന്നിന്ത്യന്‍ താരം ആര്‍.മാധവന്‍. ബികെസിയിലെ 17.5 കോടി രൂപയുടെ ആഡംബര അപ്പാർട്ട്മെന്‍റാണ് ബിപി എക്സ്പ്ലോറേഷന് താരം പാട്ടത്തിന് നല്‍കിയത്. 1.60 കോടി രൂപ വാടകയ്ക്കാണ് അപ്പാര്‍ട്ട്മെന്‍റ് നല്‍കിയത്.
ബ്രിട്ടീഷ് പെട്രോളിയം എന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ബിപി എക്സ്പ്ലോറേഷൻ (ആൽഫ) ലിമിറ്റഡിന് രണ്ട് വർഷത്തേക്കാണ് അപ്പാർട്ട്മെന്റ് നൽകിയത്. 4,182 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഹൈ-എൻഡ് വസതി ബികെസിയിലെ പ്രീമിയം റെസിഡൻഷ്യൽ ടവറായ സിഗ്നിയ പേളിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് വർഷത്തെ പാട്ടക്കാലാവധിയിൽ, മൊത്തം വാടക വരുമാനം ₹1.60 കോടി രൂപയായിരിക്കും. ₹39 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റും മാധവന് ലഭിച്ചു. 2025 ജൂൺ 11-നാണ് കരാർ രജിസ്റ്റർ ചെയ്തത്. ഇടപാടിന് 47,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 1,000 രജിസ്ട്രേഷൻ ഫീസും കെട്ടിവെച്ചു.
ആർ മാധവനും ഭാര്യയും ഒരുവര്‍ഷം മുന്‍പ് മാത്രം 17.50 കോടിക്ക് സ്വന്തമാക്കിയതാണ് ഈ ആഡംബര വസതി. 2024 ജൂലൈയിലായിരുന്നു മാധവന്‍ ഈ അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കിയത്. മുംബൈയിലെ ഏറ്റവും അധികം ഡിമാൻഡുള്ള റിയൽ എസ്റ്റേറ്റ് മേഖലയാണ് ബാന്ദ്ര കുർള കോംപ്ലക്സ്. സാമ്പത്തിക സ്ഥാപനങ്ങൾ, രാജ്യാന്തര കമ്പനികൾ എന്നിവയുടെ സാന്നിധ്യം മൂലം ഓഫീസ് മാർക്കറ്റ് എന്ന നിലയിൽ ഈ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ (WEH), ബാന്ദ്ര-വോർളി സീ ലിങ്ക്, അന്താരാഷ്ട്ര വിമാനത്താവളം, ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേ , ഈസ്റ്റേൺ ഫ്രീവേ എന്നിവയുമായും മറ്റ് നിരവധി പ്രധാന റോഡുകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.