rajinikant-nayanthara-dharman
  • കമൽഹാസന്‍ നിർമിച്ച് അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന രജനികാന്തിന്റെ 173-ാമത് ചിത്രം 'ധർമനി'ൽ ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയാകുന്നു. അഞ്ചുവര്‍ഷത്തിനുശേഷമാണ് രജനി–നയന്‍സ് കോംബോ പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്നത്. 2021-ലെ 'അണ്ണാത്തെ'ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ‘ധര്‍മന്’ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദർ.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഉലകനായകന്‍ കമല്‍ഹാസന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം ‘ധര്‍മനി’ല്‍ നായികയായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര എത്തുന്നു. രാജ്കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നയന്‍താരയും രജനീകാന്തും ഒന്നിച്ചുനില്‍ക്കുന്ന മാസ് പോസ്റ്റര്‍ പങ്കുവച്ച് ‘ദ് ഓറ ഈസ് ഡബിള്‍’ (THE AURA IS DOUBLE) എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ഇതിന് താഴെ നയന്‍താര ‘തുടങ്ങാം’ (Let's Start) എന്ന് കമന്‍റ് ചെയ്തിട്ടുമുണ്ട്.

2021ല്‍ പുറത്തിറങ്ങിയ ‘അണ്ണാത്തെ’യ്ക്കുശേഷം ആദ്യമായാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ചന്ദ്രമുഖി, കുസേലൻ, ദർബാർ എന്നീ ചിത്രങ്ങളിലും നയന്‍താര സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. 'ഓ മൈ കടവുളേ', 'ഡ്രാഗൺ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശ്വത് മാരിമുത്തുവാണ് 'ധർമൻ' സംവിധാനം ചെയ്യുന്നത്.

രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ (RKFI) ബാനറിൽ കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടർമറിക് മീഡിയയുടെ ബാനറിൽ എസ്. ഡിസ്നി കോ-പ്രൊഡ്യൂസ് ചെയ്യുന്ന ‘ധര്‍മന്’ സംഗീതരമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. നികേത് ബൊമ്മി ഛായാഗ്രഹണവും പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. രജനീകാന്തിന്‍റെ നൂറ്റി എഴുപത്തിമൂന്നാമത്തെ സിനിമയായ ‘ധര്‍മനി’ല്‍ സിമ്രൻ, രാശി ഖന്ന, യോഗി ബാബു തുടങ്ങി വന്‍ താരനിര തന്നെയുണ്ട്.

mookuthi-amman-2

നയന്‍താരയുടെ പുതിയ ചിത്രം മൂക്കുത്തി അമ്മന്‍ 2–ന്‍റെ പോസ്റ്റര്‍

വിഷ്ണു ഇടവൻ സംവിധാനം ചെയ്ത ‘ഹായ്’ (Hi) എന്ന ചിത്രത്തിലാണ് നയൻതാര അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ ദേവയാനി എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. 2020-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം മൂക്കുത്തി അമ്മന്റെ രണ്ടാം ഭാഗമായ 'മൂക്കുത്തി അമ്മൻ 2' ആണ് നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു പ്രധാന പ്രൊജക്റ്റ്. ദുനിയ വിജയ്, ഉർവശി എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Rajinikanth and Nayanthara reunite for Dharman: Directed by Ashwath Marimuthu, produced by Kamal Haasan:

Lady Superstar Nayanthara has officially joined the cast as the female lead opposite Superstar Rajinikanth in his 173rd film, Dharman. The project is directed by Ashwath Marimuthu and produced by Kamal Haasan alongside R. Mahendran under the banner of Raaj Kamal Films International. Featuring music composed by Anirudh Ravichander, this marks the reunion of Rajinikanth and Nayanthara following their previous collaboration in the 2021 film Annaatthe. The star-studded ensemble also features Simran, Raashii Khanna, and Yogi Babu in prominent roles.