സംഘടനാപ്രവർത്തനത്തിന് താനില്ലെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. താരസംഘടനയായ അമ്മയിൽ സജീവമാകാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് വിനീതിൻ്റെ മറുപടി.വിനീത് സംവിധാനം ചെയ്ത കരം എന്ന ചിത്രത്തിന്‍റെ പ്രചാരണാർഥം മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പരാമർശം. കരം എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തെത്തി.
കരം തിയറ്ററുകളിൽ എത്താനിരിക്കെയാണ് ചിത്രത്തിന്‍റെ രണ്ടാമത്തെ ട്രെയിലർ പ്രേക്ഷകരിലേക്ക് എത്തിയത്. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.
ഹോളിവുഡ് ഫ്രെയിമുകളോട് കിടപിടിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത് ജോർജിയയിലും റഷ്യയിലും അസർബൈജാനിലുമാണ്. ഇതിനിടെയാണ് സിനിമയാണ് തന്റെ ലോകമെന്നും സംഘടനാപ്രവർത്തനത്തിലേക്ക് ഇല്ലെന്നും വിനീത് വ്യക്തമാക്കിയത്. വിശാഖ് സുബ്രഹ്മണ്യത്തിനൊപ്പം വിനീത് ശ്രീനിവാസനും നിർമാണ പങ്കാളിയായ ചിത്രം 25ന് തിയറ്ററുകളിൽ എത്തും.