patriot

TOPICS COVERED

മലയാള സിനിമയുടെ ഇതിഹാസ നായകന്മാരായ മമ്മൂട്ടി- മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കിയ "പേട്രിയറ്റ്" സ്വന്തമാക്കിയത് മെഗാ ബ്ലോക്ക്ബസ്റ്റർ ആഗോള ഓപ്പണിങ് ഡേ കളക്ഷൻ. ആദ്യ ദിനം 29.10 കോടി രൂപയാണ് ചിത്രം നേടിയ ആഗോള കളക്ഷൻ. ഇത് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആദ്യ ദിന ആഗോള കളക്ഷനാണ്. കേരളത്തിൽ നിന്ന് എട്ടര കോടിയോളം ആദ്യ ദിന ഗ്രോസ് നേടിയ ചിത്രം, ഇന്ത്യയിൽ നിന്ന് മൊത്തമായി ആദ്യ ദിനം സ്വന്തമാക്കിയത് 11 കോടിക്ക് മുകളിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 

ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം ലഭിച്ച ചിത്രം, കേരളത്തിലെ തീയേറ്ററുകളിൽ ജനസാഗരം തീർത്തു കൊണ്ടാണ് മുന്നേറുന്നത്. ആദ്യ ദിനം തന്നെ 365 ലധികം ലേറ്റ് നൈറ്റ് ഷോസ് ആണ് ചിത്രം കേരളത്തിൽ കളിച്ചത്. കേരളത്തിന് അകത്തും പുറത്തും റെക്കോർഡ് ഓപ്പണിങ് ഡേ കളക്ഷൻ സ്വന്തമാക്കിയ ചിത്രം, രണ്ടാം ദിനവും മികച്ച കളക്ഷൻ ആണ് ചിത്രം ആഗോള തലത്തിൽ നേടുന്നത്. കേരളത്തിന് പുറമെ, ഗൾഫ്, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങിയ മാർക്കറ്റുകളിലും ചിത്രം ഗംഭീര ബോക്സ് ഓഫീസ് പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നത്. 

ബുക്ക് മൈ ഷോയിലും ട്രെൻഡ് ആയി നിലനിൽക്കുന്ന ചിത്രം മലയാള സിനിമയിലെ മെഗാ വിജയങ്ങളുടെ പട്ടികയിലേക്ക് കുതിക്കുകയാണ്. ചിത്രത്തിനായി രണ്ടാം ദിനവും ഒട്ടേറെ രാത്രികാല ഷോകളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രം ഗൾഫിൽ വിതരണം ചെയ്തത്. മമ്മൂട്ടി- മോഹൻലാൽ ടീമിന്റെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ഡോക്ടർ ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടിയും കേണൽ റഹിം നായിക് എന്ന കഥാപാത്രമായി മോഹൻലാലും തകർത്താടുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ശക്തി സുന്ദരം എന്ന കഥാപാത്രമായും കുഞ്ചാക്കോ ബോബൻ മൈക്കൽ ദേവസി എന്ന കഥാപാത്രമായും മികച്ച പ്രകടനം നൽകിയിട്ടുണ്ട്. മമ്മൂട്ടി- മോഹൻലാൽ ടീം ഒന്നിച്ച് ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന കാഴ്ചയാണ് പേട്രിയറ്റ് സമ്മാനിക്കുന്നത്. 

പ്രേക്ഷകർക്കൊപ്പം മലയാള സിനിമാ ലോകവും ചിത്രത്തിന് പ്രശംസയുമായി മുന്നോട്ട് വരുന്നുണ്ട്. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. അന്താരാഷ്ട്ര സ്പൈ ആക്ഷൻ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിൽ ആണ് ചിത്രം ഒരുക്കിയത്. 125 കോടിയോളം ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം  ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ  ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. 

ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്,  പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍,  നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർ ഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ്, ഫാൻ്റം വിഎഫ്എക്സ്, പിക്ടോറിയൽ വിഎഫ്എക്സ്, ബൈനറി സർക്കസ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ ആണ് പ്രദർശനത്തിന് എത്തിച്ചത്.

 

ENGLISH SUMMARY:

Patriot movie has achieved a mega blockbuster global opening day collection, marking a significant milestone in Malayalam cinema history. This Mahesh Narayanan directorial starring Mammootty and Mohanlal has garnered immense critical and audience acclaim, setting new box office records.