rashmika-madanna
  • 'രശ്മിക കന്നഡിഗയാണെന്നും കൂര്‍ഗുകാരിയാണെന്നും തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നു'വെന്നും പലരും കുറിച്ചു. തുടര്‍ന്ന് ജാവേദ് അക്തര്‍ തന്‍റെ പോസ്റ്റ് തിരുത്തി

തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയെ തമിഴ് നടിയെന്ന് വിശേഷിപ്പിച്ചതില്‍ മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത് ജാവേദ് അക്തര്‍. രശ്മികയുടെ ഹിന്ദി ഉച്ചാരണത്തോടുള്ള വിമര്‍ശനം പ്രതിരോധിക്കവേയാണ് താരത്തെ ജാവേദ് അക്തര്‍ തമിഴ് നടിയെന്ന് പറഞ്ഞത്. 'തമിഴ് നടി രശ്മികയുടെ ഹിന്ദി ഉച്ചാരണത്തില്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കുറച്ച് തമിഴ് വരികള്‍ നല്‍കണം. ലോകത്തിലേക്കും തന്നെ ഏറ്റവും പഴക്കമേറിയ ഭാഷയാണത്. ഈ വിമര്‍ശകര്‍ അത് എങ്ങനെ ഉച്ചരിക്കുമെന്ന് കാണാം.  ഇത്തരത്തില്‍ ഭാഷയെച്ചൊല്ലിയുള്ള ഊറ്റംകൊള്ളല്‍ പൊള്ളയാണ്. അംഗീകരിക്കാനാവാത്തതും'- അദ്ദേഹം എക്സില്‍ കുറിച്ചു. Also Read: രജനികാന്തിനൊപ്പം വീണ്ടും 'ലേഡി സൂപ്പർസ്റ്റാർ'; 'ധർമനി'ല്‍ നായിക നയൻതാര

പോസ്റ്റിന് പിന്നാലെ തെറ്റ് ചൂണ്ടിക്കാട്ടി നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. 'രശ്മിക കന്നഡിഗയാണെന്നും കൂര്‍ഗുകാരിയാണെന്നും തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നുവെന്നും പലരും കുറിച്ചു. തുടര്‍ന്ന് ജാവേദ് അക്തര്‍ തന്‍റെ പോസ്റ്റ് തിരുത്തി. അതേസമയം, സൗത്ത് ഇന്ത്യയില്‍ നിന്നുള്ളവരെല്ലാം തമിഴ്നാട്ടുകാരാണെന്ന ചിന്ത ജാവേദ് അക്തറിനുമുണ്ടെന്ന് തെളി‍ഞ്ഞുവെന്നായിരുന്നു ഒരാള്‍ കുറിച്ചത്. 

തനിക്ക് രശ്മികയെ വ്യക്തിപരമായി അറിയില്ലെന്നും രശ്മിക അഭിനയിച്ച തമിഴ് ചിത്രമാണ് താന്‍ കണ്ടിട്ടുള്ളതെന്നും അക്തര്‍ ഖേദം പ്രകടിപ്പിച്ചിട്ട കുറിപ്പില്‍ പറയുന്നു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളില്‍ രശ്മിക അഭിനയിച്ചിട്ടുണ്ട്. കോഫി വിത് കരണ്‍ ഷോയുടെ പുതിയ എപിസോഡില്‍ രശ്മികയും ഭര്‍ത്താവ് വിജയ് ദേവരക്കൊണ്ടെയുമായിരുന്നു അതിഥികള്‍. ഷോയില്‍ തന്‍റെ ഹിന്ദി ഉച്ചാരണത്തെ ആളുകള്‍ കളിയാക്കുന്നതില്‍ വിഷമം ഇല്ലെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. താന്‍ സൗത്ത് ഇന്ത്യക്കാരിയാണെന്നും താന്‍ അഭിനയിച്ച സിനിമകളിലെ സംവിധായകര്‍ക്ക് താന്‍ തന്നെ ഡബ്ബ് ചെയ്തതില്‍ കുഴപ്പമില്ലായിരുന്നുവെന്നും രശ്മിക വെളിപ്പെടുത്തിയിരുന്നു. 

ENGLISH SUMMARY:

Javed Akhtar has apologised after mistakenly referring to South Indian actress Rashmika Mandanna as a Tamil actress while defending her Hindi pronunciation. In a post on X, he suggested that critics struggling with her Hindi should try pronouncing a few Tamil lines, sparking criticism over the incorrect identification of her regional background. After social media users pointed out that Rashmika is a Kannadiga from Kodagu, Akhtar edited his post and clarified that he did not know her personally and had only watched one of her Tamil films. The controversy comes after Rashmika spoke on Koffee with Karan about criticism of her Hindi pronunciation, saying she was comfortable with it and that directors of her films had no objection to her dubbing for herself.