Image Credit: AFP
സിംഗപ്പൂർ ഇന്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് വികാരധീരനായി പൊട്ടിക്കരഞ്ഞ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ഒരു ഭ്രാന്തനെപ്പോലെ ജോലി ചെയ്തുവെന്നും അതുമൂലം താന്‍ കുടുംബ ബന്ധങ്ങളെയും കുട്ടികളുടെ ബാല്യകാലത്തെയും നഷ്ടപ്പെടുത്തിയെന്നും ആമിര്‍ ഖാന് പറഞ്ഞു.
സിംഗപ്പൂരിൽ നടന്ന ചടങ്ങിൽ ഹോങ്കോങ് സംവിധായകൻ പീറ്റർ ചാൻ ഹോ സുനിൽ നിന്ന് 'സ്ക്രീൻ ഐക്കൺ അവാർഡ്' ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് വീട്ടിലിരുന്നപ്പോഴാണ് തന്റെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചതെന്നും അപ്പോഴാണ് തനിക്ക് ഈ തിരിച്ചറിവുണ്ടായതെന്നും താരം വ്യക്തമാക്കി.
'എന്റെ ജീവിതത്തിന്റെ 30 വർഷങ്ങളാണ് ഇതിനകം കടന്നുപോയത്. ഒന്നോ രണ്ടോ വർഷം അല്ലെങ്കിൽ അഞ്ചു വർഷം വരെ സ്വന്തം ജോലിയോട് ഭ്രാന്തമായ അഭിനിവേശത്തോടെ ജീവിക്കുന്നത് മനസിലാക്കാം. എന്നാൽ 30 വർഷത്തോളം ഇത് നീണ്ടുനിൽക്കുമ്പോൾ ബന്ധങ്ങളെല്ലാം നഷ്ടപ്പെടും. കുട്ടികൾ വളർന്നു വലുതായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ എനിക്ക് വല്ലാത്തൊരു നഷ്ടബോധമാണ് തോന്നുത്.'- ആമിര്‍ ഖാന് പറഞ്ഞു.
നഷ്ടബോധത്തോടെയാണ് താനിവിടെ നില്‍ക്കുന്നതെന്ന് പറഞ്ഞതാരം അതിനുശേഷം പൊട്ടിക്കരയുകയായിരുന്നു. എന്നാല്‍ ഈ നഷ്ടബോധം 86-ാം വയസിൽ വരാതെ 56-ാം വയസിൽ വന്നതിൽ താൻ സന്തോഷിക്കുന്നുവെന്നും കഴിഞ്ഞ നാല് വർഷമായി താൻ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും വേണ്ടി സമയം മാറ്റിവെക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.