aishwarya-salman

ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത 'ഹം ദിൽ ദേ ചുകെ സനം'. സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ  സിനിമയുടെ ചിത്രീകരണത്തിനിടയിൽ സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടി സ്മിത ജയകർ. 1999ൽ പുറത്തിറങ്ങിയ ചിത്രത്തില്‍ ഐശ്വര്യ റായിയുടെ അമ്മ വേഷം ചെയ്തത് സ്മിത ജയകറായിരുന്നു. 

ഹം ദിൽ ദേ ചുകെ സനത്തിന്‍റെ സെറ്റില്‍ വെച്ച് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സല്‍മാന്‍ ഖാനോട് ചൂടായെന്ന് സ്മിത പറയുന്നു.  ചിത്രത്തിലെ പ്രശസ്തമായ 'ആംഖോ കി ഗുസ്താഖിയൻ' എന്ന ഗാനം ചിത്രീകരിക്കുന്നതിനിടയിലാണ് ഈ സംഭവം നടന്നത്.

ഗാനരംഗത്തിന്‍റെ ചിത്രീകരണത്തിനിടയിൽ സൽമാൻ ഖാൻ മേശയ്ക്കു ചുറ്റും നടന്ന് ഐശ്വര്യയുടെ അരികിലേക്ക് വരണം എന്നതായിരുന്നു സംവിധായകന്‍റെ പ്ലാൻ. എന്നാൽ സൽമാൻ സ്ക്രിപ്റ്റില്‍ ഇല്ലാതിരുന്നിട്ടും ഐശ്വര്യയുടെ കയ്യിൽ ചെന്ന് തൊടുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ സഞ്ജയ് ലീല ബൻസാലി ഷൂട്ടിങ്ങ് നിർത്തിവെപ്പിച്ച് സൽമാനോട് ദേഷ്യപ്പെടുകയായിരുന്നു. 'സൽമാൻ, നീ എന്തിനാണ് അവളെ തൊട്ടത്? സീനിൽ അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലല്ലോ' എന്ന് ബൻസാലി ചോദിച്ചതായി സ്മിത ജയകർ പറഞ്ഞു. 

ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും തമ്മില്‍ മികച്ച കെമിസ്ട്രിയായിരുന്നു ഉണ്ടായിരുന്നതെന്നും ഹം ദിൽ ദേ ചുകെ സനം വലിയ വിജയമായി മാറാന്‍ ഇതും ഒരു കാരണമായിരുന്നുവെന്നും സ്മിത കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Hum Dil De Chuke Sanam shooting incident reveals how director Sanjay Leela Bhansali lost his temper with Salman Khan over an unscripted moment with Aishwarya Rai. Actress Smitha Jaykar recently shared this behind-the-scenes story from the sets of the iconic 1999 romantic movie.